എടപ്പാള്‍ ഉപജില്ലാ കലോത്സവത്തിന് നവംബര്‍ 8ന് കോക്കൂര്‍ എഎംഎച്ച് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ തിരശ്ശീല ഉയരുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.സബ്ജില്ലയിലെ 100ഓളം വിദ്യാലങ്ങളിലെ കലാപ്രതിഭകള്‍ ഒമ്പതോളം വേദികളിലായി മത്സരിക്കും.മേള എംഎല്‍എ പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യും.ആലംകോട് ലലാകൃഷ്ണന്‍ മുഖ്യാതിഥിയാകും.നവംബര്‍ 8,10,11,12 ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിന് അയ്യായിരത്തിലതികം കലാപ്രതിഭകള്‍ പങ്കെടുക്കും.കലോത്സവം വന്‍ വിജയമാക്കാന്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയെന്നും വിവിധ സബ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ എല്ലാം സഞ്ജമാക്കിയതായും സംഘാടകര്‍ അറിയിച്ചു.ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ രമ വിവി,പ്രിന്‍സിപ്പാള്‍ ഷാജഹാന്‍,എച്ച്എം റീജ കെ,ഗ്രാമപഞ്ചായത്ത്പ്രസിഡണ്ട് കെവി ഷെഹീര്‍,പിടിഎ പ്രസിഡണ്ട് ഷറഫുദ്ധീര്‍,എസ്എംസി ചെയര്‍മാന്‍ ശശിധരന്‍,മീഡിയ ചെയര്‍മാന്‍ യാസര്‍ കൊഴിക്കര,അധ്യാപിക സജിത തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു











