ചങ്ങരംകുളം:കോണ്‍ഗ്രസ്സ് വിട്ട് ബിജെപിയിൽ ചേർന്ന ഇന്ദിരാചന്ദ്രന് സ്വീകരണം നല്‍കി.നന്നംമുക്ക് ഗ്രാമപഞ്ചായത്തിന്റെ 2010-ലെ യുഡിഎഫ് ഭരണസമിതിയുടെ പ്രസിഡണ്ടും, മഹിളാ കോൺഗ്രസിന്റെ മണ്ഡലം പ്രസിഡണ്ടുമായിരുന്നു ഇന്ദിരാചന്ദ്രൻ.ബിജെപി ജില്ലാ ഉപാധ്യക്ഷൻ പ്രസാദ് പടിഞ്ഞാക്കര ഷാൾ അണിയിച്ച് കൊണ്ട് പാർട്ടിയിലേക്ക് സ്വീകരിച്ചു.ബിജെപി ചങ്ങരംകുളം മണ്ഡലം പ്രസിഡണ്ട്
കെ അനീഷ് ചടങ്ങിന് അധ്യക്ഷത വഹിച്ചു.ജനാർദ്ദനൻ പട്ടേരി,സുധാകരൻ നന്നംമുക്ക്,സുധീഷ് കല്ലൂർമ്മ,സദു കല്ലൂർമ്മ,ഷീല ഷാജൻ,സബിത വിനയകുമാർ,ജയൻ കല്ലൂർമ,ശിവശങ്കരൻ നന്നംമുക്ക് എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു









