അതിദരിദ്രര്‍ക്കുള്ള ഭക്ഷ്യക്കൂപ്പണ്‍ തട്ടിയെടുത്തെന്ന പരാതിയില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ചേര്‍ത്തല നഗരസഭയിലെ എം സാജുവിനെതിരെയാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമുള്ള കേസ്. തദ്ദേശ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള തിരക്കഥയാണ് പരാതി എന്നാണ് സാജുവിന്റെ വിശദീകരണം.അതിദരിദ്രര്‍ക്കുള്ള ഭക്ഷ്യക്കൂപ്പണ്‍ ഗുണഭോക്താവിന്റെ അനുമതി ഇല്ലാത്തെ മറ്റൊരാള്‍ക്ക് മറിച്ചു നല്‍കിയെന്നാണ് പരാതി. 25ാം വാര്‍ഡിലെ സ്ഥിരം താമാസക്കാരനായ ആനന്ദകുമാര്‍ നല്‍കിയ പരാതിയില്‍ നിയമോപദേശം തേടിയ ശേഷമാണ് പൊലീസ് കേസെടുത്തത്. ആനന്ദകുമാറിന്റെ അനുമതിയോടെയാണ് ഭക്ഷ്യക്കൂപ്പണ്‍ വാര്‍ഡിലെ മറ്റൊരു കുടുുബത്തിന് നല്‍കിയതെന്ന് കൗണ്‍സിലര്‍ പറഞ്ഞു.തദ്ദേശതിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഭക്ഷ്യക്കൂപ്പണ്‍ മോഷണം ആയുധമാക്കുകയാണ് എല്‍ഡിഎഫ്. സിപിഐഎം – ബിജെപി ഗൂഢാലോചനയുടെ ഭാഗമാണ് പരാതിയെന്ന വാദമുയര്‍ത്തി വിഷയത്തെ കോണ്‍ഗ്രസ് പ്രതിരോധിക്കുന്നുണ്ട്.











