• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, November 7, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിന്റെ കാലാവധി നീട്ടില്ല; സിപിഐ പ്രതിനിധി എ അജികുമാറും പുറത്തേക്ക്

cntv team by cntv team
November 6, 2025
in Kerala
A A
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിന്റെ കാലാവധി നീട്ടില്ല; സിപിഐ പ്രതിനിധി എ അജികുമാറും പുറത്തേക്ക്
0
SHARES
36
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിന്റെ കാലാവധി നീട്ടില്ല. പി എസ് പ്രശാന്ത് അധ്യക്ഷനായ ഭരണസമിതിക്ക് കാലാവധി നീട്ടി നല്‍കണ്ടെന്നാണ് സര്‍ക്കാരിലെ ധാരണ. നാളെ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലാകും അന്തിമ തീരുമാനം. പി എസ് പ്രശാന്തിനൊപ്പം സിപിഐ പ്രതിനിധി എ അജികുമാറും പുറത്തേക്ക്.ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വിവരങ്ങളും ഹൈക്കോടതിയുടെ നിരീക്ഷണങ്ങളുമൊക്കെയാണ് പിഎസ് പ്രശാന്തിനും എ അജികുമാറിനും കാലാവധി നീട്ടി നല്‍കേണ്ട എന്ന ധാരണയിലേക്ക് എത്തിച്ചത് എന്നാണ് വിവരം. മണ്ഡലകാലം ആരംഭിക്കുന്ന സാഹചര്യത്തില്‍ പുതിയ ഭരണസമിതി വന്നാല്‍ ഏകോപന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് പിഎസ് പ്രശാന്തിനും അജികുമാറിനും കാലാവധി നീട്ടി നല്‍കാനുള്ള നീക്കം നടന്നിരുന്നു. ഓര്‍ഡിനന്‍സ് ഇറക്കിക്കൊണ്ട് കാലാവധി നീട്ടി നല്‍കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവിധ വിവരങ്ങള്‍ പുറത്ത് വരുന്നത്. നിലവിലുള്ള ദേവസ്വം ബോര്‍ഡിനെയും കുറ്റക്കാരാക്കിക്കൊണ്ട് ഒന്നാം ഇടക്കാല റിപ്പോര്‍ട്ടില്‍ ചില നിരീക്ഷണങ്ങള്‍ ഹൈക്കോടതി നടത്തിയിരുന്നു. ഇതോടെയാണ് കാലാവധി നീട്ടി നല്‍കിയാല്‍ മറ്റ് രാഷ്ട്രീയ ഭവിഷ്യത്തുകള്‍ ഉണ്ടാക്കുമെന്ന് നേതാക്കള്‍ വിലയിരുത്തിയത്.ഇക്കാര്യം സിപിഐയെയും അറിയിച്ചിട്ടുണ്ട്. വിളപ്പില്‍ രാധാകൃഷ്ണന്‍ സിപിഐയുടെ പ്രതിനിധിയായി ദേവസ്വം ബോര്‍ഡ് അംഗമാകുമെന്നാണ് വിവരം. ഇതോടെ പുതിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഈഴവ വിഭാഗത്തില്‍ നിന്നാകുമെന്ന് ഉറപ്പായി.ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ നിലവിലെ ദേവസ്വം ബോര്‍ഡിനെ സംശയ നിഴലില്‍ നിര്‍ത്തുന്ന പരാമര്‍ശങ്ങള്‍ ഹൈകോടതിയുടെ ഭാഗത്ത് ഇന്നലെയും ഉണ്ടായിരുന്നു. നിലവിലെ ഭരണസമിതിയുടെ മിനിറ്റ്‌സില്‍ ഗുരുതര ക്രമക്കേടുകള്‍ എന്ന് കണ്ടെത്തല്‍. 2025ല്‍ കോടതി അനുമതി തേടാതെ ദ്വാരപാലകപാളി ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് കൊടുത്തുവിട്ടത് 2019 ലെ ക്രമകേട് മറച്ചുവെക്കാനെന്നും ഹൈകോടതി പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പരിശോധിച്ചതിന് പിന്നാലെയായിരുന്നു കോടതിയുടെ വിമര്‍ശനം.

Related Posts

‘മുഖം നീലനിറത്തിൽ, ഹൃദയധമനികളിൽ  ബ്ളോക്കില്ല’; ജിം ട്രെയിനറുടെ മരണകാരണം പോസ്റ്റുമോർട്ടത്തിലും കണ്ടെത്താനായില്ല
Kerala

‘മുഖം നീലനിറത്തിൽ, ഹൃദയധമനികളിൽ  ബ്ളോക്കില്ല’; ജിം ട്രെയിനറുടെ മരണകാരണം പോസ്റ്റുമോർട്ടത്തിലും കണ്ടെത്താനായില്ല

November 6, 2025
435
അതിദരിദ്രര്‍ക്കുള്ള ഭക്ഷ്യക്കൂപ്പണ്‍ തട്ടിയെടുത്തെന്ന് പരാതി; കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ കേസ്
Kerala

അതിദരിദ്രര്‍ക്കുള്ള ഭക്ഷ്യക്കൂപ്പണ്‍ തട്ടിയെടുത്തെന്ന് പരാതി; കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ കേസ്

November 6, 2025
57
‘നേരിട്ടത് അവഗണന; ചികിത്സ നിഷേധിച്ച ഡോക്ടര്‍മാര്‍ക്കെതിരെ നടപടി വേണം’; പരാതി നല്‍കി വേണുവിന്റെ കുടുംബം
Kerala

‘നേരിട്ടത് അവഗണന; ചികിത്സ നിഷേധിച്ച ഡോക്ടര്‍മാര്‍ക്കെതിരെ നടപടി വേണം’; പരാതി നല്‍കി വേണുവിന്റെ കുടുംബം

November 6, 2025
68
പട്ടാമ്പി നഗരസഭാ ചെയര്‍പേഴ്സണ്‍ സ്ഥാനം രാജിവെച്ച് ടിപി ഷാജി വീണ്ടും കോണ്‍ഗ്രസിൽ
Kerala

പട്ടാമ്പി നഗരസഭാ ചെയര്‍പേഴ്സണ്‍ സ്ഥാനം രാജിവെച്ച് ടിപി ഷാജി വീണ്ടും കോണ്‍ഗ്രസിൽ

November 6, 2025
149
അധ്യാപകസ്മൃതി പ്രകാശനം നവംബർ 8ന് നടക്കും
Kerala

അധ്യാപകസ്മൃതി പ്രകാശനം നവംബർ 8ന് നടക്കും

November 6, 2025
73
ജപ്‌തിഭീഷണി നേരിടുന്ന സാധാരണക്കാർക്ക് ഇനി മുതൽ കിടപ്പാടം നഷ്ടമാകില്ല: ഏക കിടപ്പാടം സംരക്ഷണ ബില്ല് പാസാക്കി
Kerala

ജപ്‌തിഭീഷണി നേരിടുന്ന സാധാരണക്കാർക്ക് ഇനി മുതൽ കിടപ്പാടം നഷ്ടമാകില്ല: ഏക കിടപ്പാടം സംരക്ഷണ ബില്ല് പാസാക്കി

November 6, 2025
309
Next Post
‘നേരിട്ടത് അവഗണന; ചികിത്സ നിഷേധിച്ച ഡോക്ടര്‍മാര്‍ക്കെതിരെ നടപടി വേണം’; പരാതി നല്‍കി വേണുവിന്റെ കുടുംബം

'നേരിട്ടത് അവഗണന; ചികിത്സ നിഷേധിച്ച ഡോക്ടര്‍മാര്‍ക്കെതിരെ നടപടി വേണം'; പരാതി നല്‍കി വേണുവിന്റെ കുടുംബം

Recent News

ലേണേഴ്സ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ മാർച്ചും ധർണയും നടത്തി

ലേണേഴ്സ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ മാർച്ചും ധർണയും നടത്തി

November 6, 2025
1
കോണ്‍ഗ്രസ്സ് വിട്ട് ബിജെപിയിൽ ചേർന്ന ഇന്ദിരാചന്ദ്രന് സ്വീകരണം നല്‍കി

കോണ്‍ഗ്രസ്സ് വിട്ട് ബിജെപിയിൽ ചേർന്ന ഇന്ദിരാചന്ദ്രന് സ്വീകരണം നല്‍കി

November 6, 2025
3
എടപ്പാള്‍ ഉപജില്ലാ കലോത്സവത്തിന് നവംബര്‍ 8ന് കോക്കൂര്‍ എഎംഎച്ച്  ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ തിരശ്ശീല ഉയരും

എടപ്പാള്‍ ഉപജില്ലാ കലോത്സവത്തിന് നവംബര്‍ 8ന് കോക്കൂര്‍ എഎംഎച്ച് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ തിരശ്ശീല ഉയരും

November 6, 2025
217
ലാലേട്ടന്റെ ‘തുടരും’ ഇന്ത്യൻ പനോരമയിലേക്ക്; 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും

ലാലേട്ടന്റെ ‘തുടരും’ ഇന്ത്യൻ പനോരമയിലേക്ക്; 56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും

November 6, 2025
12
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025