ചങ്ങരംകുളം:കെ.എൻ.എം. വെസ്റ്റ് ജില്ലയുടെ ആഭിമുഖ്യത്തിൽ
മലപ്പുറം വെസ്റ്റ് ജില്ലയിലെ പത്ത് കേന്ദ്രങ്ങളിൽ വെച്ച് നടക്കുന്ന എൻറിച്ച് സോണൽ കോൺ ക്ലൈവ് ചങ്ങരംകുളത്ത് നടന്നു.ജില്ല സെക്രട്ടറി ഇബ്രാഹിം അൻസാരി ഉദ്ഘടാനം ചെയ്തു.മണ്ഡലം പ്രസിഡന്റ് കെവി മുഹമ്മദ് അധ്യക്ഷത വഹിച്ചു.ജില്ലാ ഭാരവാഹിഅബ്ദുൽ മജീദ് കന്നാടൻ, തസ്‌ലീന ടീച്ചർ കുഴിപ്പുറം, നുബുല അബ്ബാസ്, അബ്ബാസ് എറവറാംകുന്ന്,ഇസ്മായിൽ മൂക്കുതല, അബ്ബാസ് അലി പള്ളിക്കുന്ന് നിയാസ് കോക്കൂർ എന്നിവർ പ്രസംഗിച്ചു.മുനമ്പം വഖഫ് വിഷയം രമ്യമായി പരിഹരിക്കാൻ ബന്ധപ്പെട്ടവർ അടിയന്തിരമായി ഇടപെടണമെന്നും, തമിഴ് നാട് സർക്കാർ ഇത്തരം വിഷയങ്ങളിൽകൈ കൊണ്ട നടപടികൾ കേരള സർക്കാർ മാതൃകയാക്കണമെന്നും, വർഗ്ഗീയ വാദികൾക്ക് അഴിഞ്ഞാടാൻ അവസരം നൽകരുതെന്നും യോഗം ബന്ധപ്പെട്ടവരോട്പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.പുതിയ മണ്ഡലം ഭാരവാഹികളായി അബ്ബാസ് അലി പള്ളിക്കുന്ന് പ്രസിഡന്റ്, അബ്ബാസ് എറവറാംകുന്ന് സെക്രട്ടറി, നിയാസ് കോക്കൂർ ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.