ചങ്ങരംകുളം:കുട്ടികളുടെ കായിക ക്ഷമത വളർത്തുക എന്ന ലക്ഷ്യത്തോടെ എസ് എസ് കെ മുഖേന വിദ്യാലയങ്ങൾക്ക് നൽകുന്ന കിഡ്സ് അത്‌ലറ്റിക്സ് കിറ്റ് സ്കൂൾ തല വിതരണോദ്ഘാടനം യു എ എം ജി എൽ പി എസ് വടക്കുംമുറിയിൽ നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് മിസിരിയ സൈഫുദ്ദീനും വാർഡ് മെമ്പർ ഉഷ വി യും ചേർന്ന് നിർവ്വഹിച്ചു.പി ടി എ പ്രസിഡണ്ട് സൈഫുദ്ദീൻ എം കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ പ്രഷീദ് കെ വി , എസ് എം സി ചെയർമാൻ ഇസ്മായിൽ പി എം എക്സിക്യൂട്ടീവ് അംഗങ്ങളായ സുരഭി സൽമത്ത് സുലൈഖ അശ്വനി ജിൻഷ അധ്യാപകരായ അർജുൻ പി അബ്ദുൾ നാസർ പി എം മഞ്ജു എം സിജ യു കെ സന്ധ്യാ സി എൻ എന്നിവർ പ്രസംഗിച്ചു.സ്കൂൾ സ്പോർട്സ് ക്ലബ്ബ് സെക്രട്ടറി മുഹമ്മദ് റിഷാൻ നന്ദി രേഖപ്പെടുത്തി







