എടപ്പാള്‍:കേരളോത്സവം 2025 പഞ്ചായത്ത് തലത്തിൽ 265 പോയിന്റ് നേടി ട്രാക്ക് ഫോഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ് കോലൊളമ്പ് ഓവറോൾ കിരീടം നേടി ജേതാക്കളായി.പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന സമ്മാനദാന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സി.വി സുബൈദ ടീച്ചറുടെ കയ്യിൽ നിന്ന് ഓവറോൾ ട്രോഫി ക്ലബ്ബ് ഭാരവാഹികളും മെമ്പർമാരും ചേർന്ന് ഏറ്റുവാങ്ങി.അലി സാബിക്, ശരീഫ്, സുബീഷ്, ഷഹീർ, അർജുൻ,സൂര്യ,സാലിഹ്,ജസീന,നാസഹ്, സാബിഖ്, തുടങ്ങിയവർ നേതൃത്വം നൽകി







