മാറഞ്ചേരി:ടിയാർസി പുരസ്‌കാരം വിദ്യാധരൻ മാസ്റ്റർക്ക് സമ്മാനിച്ചു.പനമ്പാട് നവോദയം വായനശാല പരിസരത്ത് വെച്ച് നടന്ന ടിയാർസി അനുസ്മരണ സമ്മേളനം ഗുരുവായൂർ എംഎല്‍എ എൻ. കെ. അക്ബർ ഉദ്ഘാടനം ചെയ്തു. ടിയാർസി പുരസ്‌കാരം വിദ്യാധരൻ മാസ്റ്റർക്ക് എംഎല്‍എ സമ്മാനിച്ചു. ചടങ്ങിൽ കലാകാരൻ മാരായ എ. കെ. ബാലൻ, ടി. എം. മുബീഹഖ് എന്നിവരെ ആദരിച്ചു,ഗണിത ശാസ്ത്രത്തിൽ കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ സ്നേഹ മുരളീധരൻ, കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ആർക്കിയോളജി വിഭാഗത്തിൽ ഡോക്ടറെറ്റ് നേടിയ സൂര്യ പൊറ്റെമ്മൽ എന്നിവരെയും അനുമോദിച്ചു. വകഫ് ബോർഡ് ചെയർമാൻ അഡ്വക്കറ്റ് എന്‍കെ സക്കീർ ടിയാർസി അനുസ്മരണ പ്രഭാഷണം നടത്തി.എപി വാസു, മർവ മുഹമ്മദ് കുട്ടി എന്നിവർ സന്നിഹിതരായിരുന്നു.രജീഷ് മാമ്മനാട്ടേൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ അജിത് താഴത്തേൽ അദ്യക്ഷ്യം വഹിച്ചു രവീന്ദ്രൻ തിരുത്തുമ്മൽ നന്ദി പറഞ്ഞു.







