വെളിയംകോട്:സമഗ്ര ശിക്ഷാ കേരള യു ആർ സി പൊന്നാനിയുടെ നേതൃത്വത്തിൽ വിഭിന്നശേഷി കുട്ടികളുടെ വിവിധ കലാപരിപാടികൾ കാഴ്ചവയ്ക്കുന്നതിനായി 2025- 26 അക്കാദമിക വർഷത്തിൽ പൊന്നാനി സബ്ജില്ല കലോത്സവ വേദിയിൽ അവസരം ഒരുക്കി.രംഗീല വിഭിന്നശേഷി കുട്ടികളുടെ കലാപരിപാടികൾ ജില്ല പഞ്ചായത്ത് മെമ്പർ എകെ സുബൈർ ഉദ്ഘാടനം ചെയ്തു.അജിത്ത് ലൂക്ക് (ബിപിസി യു ആർ സി ) അധ്യക്ഷ സ്ഥാനവും ജിഎച്ച്എസ് വെളിയങ്കോട് പ്രിൻസിപ്പൽ നൂറുൽ മുഹമ്മദ് കെപി, രാധിക വിവി ,പിടിഎ പ്രസിഡൻ്റ് ഗിരിവാസൻ എന്നിവർ ആശംസകളും നേര്‍ന്നു. സ്പെഷ്യൽ എഡ്യുക്കോർമാരായ പ്രജോഷ് സ്വാഗതവും മണിമേഘല നന്ദിയും പറഞ്ഞു. 80ൽ അധികം കുട്ടികൾ പങ്കെടുത്ത കലോത്സവവേദി അവരുടെ സംഗീതാലാപന കഴിവുകളാലും നൃത്തച്ചുവടുകളാലും വർണ്ണാഭമായി







