ചങ്ങരംകുളം: കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കാണി-മാർസ് ചലച്ചിത്രോൽസവം നവംബർ 7 മുതൽ 9 വരെ ചങ്ങരംകുളം മാർസ് സിനിമാസിയിൽ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.മലയാളം, ഇന്ത്യൻ, ലോക സിനിമ വിഭാഗങ്ങളിലായി 12 മികച്ച ചിത്രങ്ങളാണ് കാണി ഫിലിം ഫെസ്റ്റില്‍ പ്രദർശിപ്പിക്കുന്നത്.പ്രശസ്ത സംവിധായകൻ ഷാജി എൻ. കരുണിനും ദാദാസാഹെബ് ഫാൽക്കേ അവാർഡ് ജേതാവായ മോഹൻലാലിനുമുള്ള ആദരമായി ‘വാനപ്രസ്ഥം’പ്രദർശിപ്പിക്കും. മലയാള സിനിമാ വിഭാഗത്തിൽ ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ തടവ്, ചവിട്ട്, ആട്ടം,ആയിരത്തൊന്നു നുണകൾ, ഫെമിനിച്ചി ഫാത്തിമ എന്നീ സിനിമകളുടെ പ്രദർശനവും ഉണ്ടാവുംവിഖ്യാത സംവിധായകൻ ഋത്വിക് ഘട്ടക്കിന്റെ ജന്മശതാബ്ദി വർഷത്തിൽ,അദ്ദേഹത്തിന്റെ പ്രശസ്ത കൃതി ‘സുവർണ്ണരേഖ’യും പ്രദർശിപ്പിക്കും.ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനം നവംബർ 7ന് വൈകുന്നേരം 4 മണിക്ക്, കഴിഞ്ഞ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ജേതാവായ ബീനാ ചന്ദ്രൻ നിർവഹിക്കും.ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യാതിഥിയായിരിക്കും. തടവ് സിനിമയുടെ സംവിധായകൻ ഫാസിൽ റസാക്കും നടീനടന്മാരും ചടങ്ങിൽ പങ്കെടുക്കും.നവംബർ 8ന് സമകാലീന മലയാള സിനിമയെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന ഓപ്പൺ ഫോറം സിനിമാ നിരൂപകൻ എം. സി. രാജനാരായണൻ ഉദ്ഘാടനം ചെയ്യും. രാംദാസ് കടവല്ലൂർ, നിഖിൽ പ്രഭ, മുഹമ്മത് കുട്ടി എന്നിവർ പങ്കെടുക്കും. സമാപന സമ്മേളനം സംവിധായകൻ അഷ്റഫ് ഹംസ ഉദ്ഘാടനം ചെയ്യും.ഫെമിനിച്ചി ഫാത്തിമയുടെ സംവിധായകൻ ഫാസിൽ മുഹമ്മത്,നടീനടന്മാർ തുടങ്ങിയവർ പങ്കെടുക്കും.മികവുറ്റ നവാഗത സംവിധായകനുള്ള സംസ്ഥാന അവാർഡിനർഹനായ ഫാസിൽ മുഹമ്മതിനെയും, മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട ഷഹ്‌ല ഹംസയെയും ചടങ്ങിൽ അനുമോദിക്കും. എല്ലാ ദിവസവും രാവിലെ 9.30ന് പ്രദര്‍ശനം ആരംഭിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞുജബ്ബാർ ആലങ്കോട്,സുരേഷ് കുമാർ പി.എം.,പി.കൃഷ്ണൻ നമ്പൂതിരി, സോമൻ ചെമ്പ്രേത്ത്,വി.മോഹനകൃഷ്ണൻ എന്നിവർ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.









