അപകടകാരിയായ കുമ്പിടിയിലെ ഒരുമീറ്ററോളം വലിപ്പുള്ള തേനീച്ചക്കൂട് കൈപ്പുറം അബ്ബാസ് എത്തി സുരക്ഷിതമായി നീക്കം ചെയ്തു. പന്നിയൂർ ക്ഷേത്രത്തിന് സമീപത്തെ പറമ്പിൽ തെങ്ങിന് മുകളിൽ ഉണ്ടായിരുന്ന അപകടകരമായ ഭീമന്‍ തേനീച്ച കൂട് ആണ് പ്രദേശത്ത് ഭീഷണി ഉയര്‍ത്തിയത്.ഏതാനും ദിവസം മുമ്പ് ഈ കൂട് ഇളകി പ്രദേശത്ത് താമസിച്ചിരുന്ന വലിയ പറമ്പിൽ ബിലാൽ എന്നയാൾക്ക് കടന്നലുകളുടെ കുത്തേറ്റ് ഗുരുതമായി പരിക്കേറ്റിരുന്നു.അബോധാവസ്ഥയിലായ ബിലാലിനെ നാട്ടുകാര്‍ തൊട്ടടുത്ത ആശുപത്രിയിൽ ചികിത്സ നല്‍കുകയും ചെയ്തിരുന്നു.പന്നിയൂർ ക്ഷേത്രത്തിലേക്ക് വരുന്ന ഭക്തർക്കും പരിസരത്തുള്ള വീട്ടുകാർക്കും വലിയ ഭീഷണിയായതോടെയാണ് പരിസ്ഥിതി പ്രവര്‍ത്തകനും തേനീച്ച കൂടുകൾ നീക്കം ചെയ്യുന്നതിൽ പരിചയ സമ്പന്നനുമായ കൈപ്പുറം അബ്ബാസിനെ നാട്ടുകാർ വിവരം അറിയിച്ചത്.തുടര്‍ന്ന്ചൊവ്വാഴ്ച രാവിലെ 7 മണിക്ക് സംഭവ സ്ഥലത്ത് എത്തിയ അബ്ബാസ് 25 അടിയോളം ഉയരമുള്ള തെങ്ങിൽ തളപ്പിട്ട് കയറി ഒരു മീറ്ററോളം നീളം വരുന്ന പെരുംതേനീച്ചയുടെ കൂട് സുരക്ഷിതമായി നീക്കം ചെയ്യുകയായിരുന്നുഇത്തരം തേനീച്ചകള്‍ കൂട്ടമായി അക്രമിക്കുന്നത് പതിവാണെന്നും ഇവയുടെ അക്രമത്തില്‍ മരണം വരെ സംഭവിച്ചിട്ടുള്ളതായും അബ്ബാസ് പറഞ്ഞു.









