ചങ്ങരംകുളം:ആലങ്കോട് പഞ്ചായത്തിലേക്ക് യുഡിവൈഎഫ് ആലംകോട് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധമാര്‍ച്ച് നടത്തി.പഞ്ചായത്ത് കെട്ടിട നിർമ്മാണത്തില്‍ കോടികളും അഴിമതി ആരോപിച്ചും, ഗ്രാമീണ റോഡുകളുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ചും ആണ് യുഡിവൈഎഫ് പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തിയത്.ലീഗ് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് പഞ്ചായത്ത് പരിസരത്ത് പോലിസ് തടഞ്ഞു.പ്രതിഷേധ മാർച്ച് മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് പിപി യൂസഫലി ഉൽഘാടനം ചെയ്തു.ഡിസിസി ജനറൽ സെക്രട്ടറി സിദ്ധിക്ക് പന്താവൂർ മുഖ്യപ്രഭാഷണം നടത്തി.അൽത്താഫ് കക്കിടിക്കൽ,സുഹൈർ എറവറാംകുന്ന്,അഷ്ഹർ പെരുമുക്ക്, റാഷിദ് കൊക്കൂർ,നിധിൻ ഒതളൂർ,സെഫീർ ചിയ്യാനൂർ,യാസിർ ടിവി,കെ വി എം ബഷീർ,നസറുദ്ധീൻ,ജുബൈർ കെവി എന്നിവർ നേതൃത്വം കൊടുത്തു










