എടപ്പാൾ :പൊൽപ്പാക്കര പത്മനാഭൻ സ്മാരക ട്രസ്റ്റിന്റെയും സിപിഐഎം അഞ്ചാം വാർഡ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ ജനസദസും ഏ.വി.പ്രകാശൻ അനുസ്മരണവും തൊഴിലാളി സംഗമവും നടത്തി.സിപിഐഎം ഏരിയ സെക്രട്ടറി ടി. സത്യൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.അഡ്വ. പി.പി. മോഹൻദാസ് അധ്യക്ഷനായി.എൽ.സി. സെക്രട്ടറി അഡ്വ. കെ. വിജയൻ, ഇ. ബാലകൃഷ്ണൻ, പി.വി.ലീല,പി.ബാലകൃഷ്ണൻ, വി. രാമകൃഷ്ണൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.പി.പി. ബിജോയ് സ്വാഗതവും ബ്രാഞ്ച് സെക്രട്ടറി പി.വി. രാജീവ് നന്ദിയും പറഞ്ഞു







