റിലയന്‍സ് ജിയോ ഉപയോക്താക്കള്‍ക്കായി ഗൂഗിള്‍ AI പ്രോ സബ്‌സ്‌ക്രിപ്ഷന്‍ സൗജന്യമായി നല്‍കുന്നു. 18 മാസത്തേക്കാണ് ഈ സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കുക. ഗൂഗിളും റിലയന്‍സ് ഇന്റലിജന്‍സും ചേര്‍ന്നാണ് ഗൂഗിള്‍ ജെമിനിയുടെ ഏറ്റവും പുതിയ പതിപ്പായ എഐ പ്രോ പ്ലാന്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്. ഇന്ത്യയിലെ എല്ലാ ഉപയോക്താക്കള്‍ക്കും ഒരു വര്‍ഷത്തേക്ക് ചാറ്റ് ജിപിറ്റി ഗോ സബ്‌സ്‌ക്രിപ്ഷന്‍ ഫ്രീയായി ലഭിക്കുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ജിയോയുടെ ഈ പ്രഖ്യാപനം.ഒരോ ഉപയോക്താവിനും 35,100 രൂപ വിലയുള്ള ഓഫറാണ് കമ്പനി നല്‍കുന്നത്. ഈ ഓഫറില്‍ ഏറ്റവും മികച്ച AI മോഡലായ ജെമിനി 2.5 പ്രോ മോഡലിലേക്കുള്ള ആക്‌സസും നാനോ ബനാന, വിയോ3.1 മോഡലുകള്‍ വഴി മെച്ചപ്പെടുത്തിയ ഇമേജ്, വീഡിയോ ജനറേഷന്‍ ടൂളുകളും ഉള്‍പ്പെടുന്നു. അക്കാദമിക്, ഗവേഷണ ആവശ്യങ്ങള്‍ക്കായി നോട്ട്ബുക്ക് എല്‍എമ്മിലേക്ക് വിപുലീകൃത ആക്‌സസ് ഈ പ്ലാന്‍ നല്‍കുന്നു. കൂടാതെ 2TG ഗൂഗിള്‍ ക്ലൗഡ് സ്റ്റോറേജും ഉള്‍പ്പെടുന്നു.ജിയോ ഉപയോക്താക്കള്‍ക്ക് മൈ ജിയോ ആപ്പ് വഴി ഈ ഓഫര്‍ ഉപയോഗിക്കാവുന്നതാണ്. അണ്‍ലിമിറ്റഡ് 5G പ്ലാനുകള്‍ ഉപയോഗിക്കുന്ന 18 നും 25 നും ഇടയില്‍ പ്രായമുള്ള ഉപയോക്താക്കള്‍ക്ക് ഓഫര്‍ നല്‍കിക്കൊണ്ടാണ് ആരംഭിക്കുന്നതെങ്കിലും പിന്നീട് എല്ലാ ഉപയോക്താക്കള്‍ക്കും ലഭിക്കുന്ന രീതിയിലേക്ക് മാറ്റുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.സൗജന്യ AI പ്രോ ആക്‌സസ് എങ്ങനെ സ്വന്തമാക്കാംജിയോ സിംകാര്‍ഡ് ഉപയോഗിക്കുന്ന നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍നിന്ന് മൈ ജിയോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.ആപ്പ് തുറന്ന് Google Gemini Free പ്രോ പ്ലാന്‍ എന്ന ഹോംപേജിന്റെ മുകളില്‍ ഓഫര്‍ കാണാന്‍ സാധിക്കും.Register interest എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക.Onboarding process ലേക്കുള്ള സ്‌റ്റെപ്പുകള്‍ പിന്തുടരുക.നിങ്ങള്‍ക്ക് ആക്‌സസ് വേണ്ട Google Acount തിരഞ്ഞെടുക്കുക.











