എടപ്പാള്‍:ഐലക്കാട് വീടിനകത്ത് നിന്ന് ഉഗ്രവിഷമുള്ള അണലിയെ പിടികൂടി.ഐലക്കാട് സ്വദേശി കാട്ടുപുറത്ത് ഹസ്സന്റെ വീട്ടില്‍ നിന്നാണ് അണലിയെ പിടികൂടിയത്.അഞ്ച് അടിയോളം നീളമുള്ള അണലിയാണ് പിടിയിലായത്.വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.ബാത്ത് റൂമിലാണ് വീട്ടുകാര്‍ അണലിയെ കണ്ടത്.തലനാരിഴക്കാണ് വീട്ടുകാര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയായ വിജയന്‍ പൊന്നാനി വീട്ടിലെത്തിയാണ് അണലിയെ പിടികൂടിയത്







