ഇടുക്കി:കമ്പംമെട്ട് നിരപ്പേക്കടയിൽ വയോധികനെ പിതൃസഹോദരി ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി. ഏറ്റപ്പുറത്ത് സുകുമാരനാണ് (64) മരിച്ചത്. ആക്രമണത്തിനിടെ ആസിഡ് വീണ് പരിക്കേറ്റ പിതൃസഹോദരി തങ്കമ്മ (84) ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം
കോട്ടയം കട്ടച്ചിറ സ്വദേശിയായ തങ്കമ്മ രണ്ടാഴ്ച മുൻപാണ് സുകുമാരന്റെ വീട്ടിലെത്തിയത്. സ്വർണാഭരണം പണയംവച്ചതിനെ ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന് സുകുമാരന്റെ മുഖത്ത് തങ്കമ്മ ആസിഡ് ഒഴിക്കുകയായിരുന്നുവെന്നാണ് വിവരം. ഇരുവരുടെയും കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസികളാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ സുകുമാരനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും വഴിമധ്യേ മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.






