എടപ്പാള്‍:ആനക്കരയിലെ സ്വകാര്യ കൗണ്‍സിലിങ് സ്ഥാപനത്തില്‍ ചികിത്സക്ക് എത്തിയ ആറ് വയസുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു.കൂറ്റനാട് സ്വദേശി സുരേഷിന്റെ മകന്‍ ആഘോഷ്(6) ആണ് കിണറ്റില്‍ വീണ് മരിച്ചത്.കുട്ടിയെ കാണാതെ വന്നതോടെ നടത്തിയ തിരച്ചിലില്‍ സ്ഥാപനത്തിന്റെ പുറകിലെ കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു.കരക്കെത്തിച്ച് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല











