ചങ്ങരംകുളം:പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയുടെയും എം എൽ എ ആസ്തി വികസന പദ്ധതിയുടെയും ഭാഗമായി നവീകരിച്ച നന്നംമുക്ക് ഗ്രാമ പഞ്ചായത്തിലെ അയൻകുളവും ഓപ്പൺ ജിം സൗകര്യവും മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു അധ്യക്ഷത വഹിച്ചു.നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസിരിയ സൈഫുദ്ദീൻ സ്വാഗതം പറഞ്ഞു.ജമീല മനാഫ് വി വി കരുണാകരൻ ആശാ ലത ഒ പി പ്രവീൺ മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി സത്യൻ എന്നിവരും ഗ്രാമ പഞ്ചായത്ത് അംഗങ്ങളും പ്രദേശവാസികളും ചടങ്ങിൽ സംബന്ധിച്ചു.











