ചങ്ങരംകുളം:അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ കഴിഞ്ഞ വർഷ പരീക്ഷയിൽ യൂണിവേഴ്സിറ്റി റാങ്ക് ലഭിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി അവാർഡ് ദാന പരിപാടി സംഘടിപ്പിച്ചു.കലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ആദ്യ പത്ത് റാങ്കുകളിൽ എം എസ് സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി,ബി എസ് സി ജിയോളജി എന്നീ ഡിപ്പാർട്ട്മെന്റുകളിൽ ഏഴ് റാങ്കുകൾ അസ്സബാഹ് വിദ്യാർഥികൾ നേടിയിരുന്നു.അവാർഡ് ദാന പരിപാടി ഫ്ലോറ ഗ്രൂപ്പ് സിഇഒ
വി എ ഹസൻ ഹാജി ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ എം.എൻ.മുഹമ്മദ് കോയ അധ്യക്ഷം വഹിച്ചു.ഡോക്ടർ പി മുഹമ്മദ് റഫീഖ് മുഖ്യ പ്രഭാഷണം നടത്തി.ഡോക്ടർ സിപി മുഹമ്മദ് കോളേജ് പ്രസിഡണ്ട് പി പി എം.അഷ്റഫ്,
വി മുഹമ്മദുണ്ണി ഹാജി, ഡോക്ടർ എം കെ ബൈജു, പി യു.പ്രവീൺ,കുഞ്ഞുമുഹമ്മദ് പന്താവൂർ , കെ ഹമീദ് മാസ്റ്റർ,എച്ച് ഒ ഡി മാരായ റിസ്വാന നസ്റിൻ, വിബിത കെ എന്നിവർ പ്രസംഗിച്ചു .റാങ്ക് നേടിയ വിദ്യാർത്ഥികൾക്കും ഫുഡ് സയൻസ് ആൻഡ് ടെക്നോളജി, ജിയോളജി വകുപ്പിലെ അധ്യാപകർക്കും ഉപഹാരങ്ങൾ നൽകി ആദരിച്ചു.







