ചങ്ങരംകുളം:വളയംകുളം മനക്കൽകുന്ന് സ്വദേശിനിയായ ജാസ്മിൻ എന്ന സഹോദരിയുടെ ചികിത്സാർത്ഥം പ്രദേശവാസികളുടെ പ്രവാസി കൂട്ടായ്മയായ “വളയംകുളം പരസ്പരം”സ്വരൂക്കൂട്ടിയ സഹായധനം ജാസ്മിൻ ചികിത്സാ കമ്മറ്റിക്ക് കൈമാറി.വിവിധ രാജ്യങ്ങളിൽ താമസിക്കുന്ന വളയംകുളത്തുകാർ നൽകിയ സഹായധനം ചേർത്തു വെച്ച് രണ്ടര ലക്ഷത്തിലധികം രൂപയാണ് കൈമാറിയത്.നാടിന്റെ വിവിധങ്ങളായ ആവശ്യങ്ങളിൽ ‘വളയംകുളം പരസ്പരം’ നടത്തുന്ന പ്രവർത്തനങ്ങളെ,സഹായധനം ഏറ്റുവാങ്ങി സംസാരിച്ച പി.പി.ഖാലിദ് പ്രശംസിച്ചു.’വളയംകുളം പരസ്പരം’അംഗങ്ങൾ സമാഹരിച്ച ചികിത്സാതുക മജീദ്.പിവി,അബൂബക്കർ.കെവി,ഷംനാസ്.പിപി എന്നിവർ ചേർന്ന് കൈമാറി.ചടങ്ങിൽ സുബ്രഹ്മണ്യൻ, ചമയം ഇബ്രാഹീം,സിവി.ഹുസൈൻ,കുട്ടായി,ഷയാൻ തുടങ്ങിയവർ പങ്കെടുത്തു.എം.കെ.നസീർ ചെയർമാനായ “വളയംകുളം പരസ്പരം”കൂട്ടായ്മയുടെ ധനസമാഹരണത്തിന് കെ.വി.അലി,ബഷീർ.കെവി,ജാബിർ,ഷഹ്സാദ്, സുരേഷ്, ഫസീല, ഷംനാസ് തുടങ്ങിയവർ നേതൃത്വം നല്‍കി









