എടപ്പാൾ:വട്ടംകുളം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ വെണ്ടയ്ക്ക ഗ്രാമം ജനകീയസൂത്രണ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം എ നജീബ് നിർവഹിച്ചു.കൃഷി ഓഫീസർ വിഷ്ണുദാസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ വാർഡ് മെമ്പർ അക്ബർ പനച്ചിക്കൽ അധ്യക്ഷനായി.പദ്ധതിയിലൂടെ അത്യുല്പാദനശേഷിയുള്ള വെണ്ടയുടെ സങ്കരയിനം തൈകൾ കർഷകർക്ക് വിതരണം ചെയ്തു.സമഗ്ര പച്ചക്കറി ഉൽപാദന യജ്ഞത്തിന്റെ ഭാഗമായി പയർ വഴുതന തുടങ്ങിയവയുടെ തൈകളും വിതരണം നടത്തി.കൃഷിഭവനിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ വാർഡ് മെമ്പർമാർ,സിഡിഎസ് ചെയർപേഴ്സൺ കാർത്യായനി,കാർഷിക വികസന സമിതി അംഗം ഉബൈദ്,തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. നൂറോളം കർഷകർ പങ്കെടുത്ത
ചടങ്ങിൽ അസിസ്റ്റൻറ് കൃഷി ഓഫീസർ ഇസ്സുദ്ദീൻ നന്ദി രേഖപ്പെടുത്തി.








