ചങ്ങരംകുളം:മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം കന്നി മാസ ആയില്യ പൂജക്കൊരുങ്ങി.ഒക്ടോബർ 16.വ്യാഴം വൈകുന്നേരം 6മണി മുതൽ ഈ വർഷത്തെ സർപ്പൂജ വിപുലമായി നടത്തുമെന്ന് ക്ഷേത്രം ഭാരവാഹികലായ പ്രസിഡന്റ് ജയൻ പകരാവൂർ സെക്രട്ടറി വി ചന്ദ്രൻ നായർ ട്രഷറര്‍ വിജയൻ വാക്കെത്ത് മാതൃസമിതി പ്രസിഡന്റ് സുശീല പൂത്തില്ലത് സെക്രട്ടറി ഷീജ വിജയൻ പ്രോഗ്രാം ചെയർമാൻ ശിവദാസൻ മുല്ലപ്പുള്ളി കൺവീനർ അജേഷ് പൂത്തില്ലത് എന്നിവർ അറിയിച്ചു.ക്ഷേത്രകാര്യങ്ങൾ പൂജകർമങ്ങൾ എന്നിവക്ക് മേൽശാന്തി ശിവപൂജൻ.ശങ്കരനാരായണൻ പന്താവൂർ എന്നിവർ നേതൃത്യം നൽകും.പൂജയുടെ ഭാഗമായി വിശേഷാൽ പൂജകൾ ചുറ്റുവിളക്ക് കേളി പ്രസാദവിതരണം പാൽപായസ വിതരണം എന്നിവയുണ്ടാകും









