എടപ്പാൾ:കേരള സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ഭാരതീയ മസ്ദൂർ സംഘം സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി എടപ്പാൾ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പദയാത്ര ബിഎംഎസ് ജില്ലാ പ്രസിഡണ്ട് ദിനേശൻ കല്ലo മുക്ക് ഉദ്ഘാടനം ചെയ്തു.ബിഎംഎസ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സുന്ദരൻ അധ്യക്ഷത വഹിച്ചു.എടപ്പാൾ ഗ്രാമപഞ്ചായത്ത് നാലാം വർഡ് മെമ്പർ ഷിജില പ്രദീപ്,ആറാം വാർഡ് മെമ്പർ വിദ്യാധരൻ കെ.പി,സുബ്രഹ്മണ്യൻ വിവേകാനന്ദൻ,ദിനേശൻ വൈദ്യർ മൂല എന്നിവർ പ്രസംഗിച്ചു.തട്ടാൻ പടിയില്‍ നിന്ന് തുടങ്ങിയ പദയാത്ര തലമുണ്ട അയിലക്കാട് പൂക്കത്തറ വഴി എടപ്പാളിൽ സമാപിച്ചു.സമാപന സമ്മേളനം ഭാരതീയ മസ്ദൂർ സംഘം സംസ്ഥാന സെക്രട്ടറി വി.രാജേഷ് ഉദ്ഘാടനം ചെയ്തു.കൃഷ്ണാനന്ദൻ,വി.ടി.ജയപ്രകാശൻ മാസ്റ്റർ,ജാഥാ ക്യാപ്റ്റൻ വിജീഷ് തലമുണ്ട എന്നിവർ സംസാരിച്ചു










