ചങ്ങരംകുളം:പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കന്ററി സ്കൂളിൽ ഗൈഡ്സ്, റേഞ്ചർ യൂണിറ്റ് അംഗങ്ങളുടെ ത്രിദിന സഹവാസ ക്യാമ്പ് നടത്തി.അസ്സബാഹ് ട്രസ്റ്റ് ചെയർമാൻ കെ പി അബ്ദുൽ അസീസ് ഉത്ഘാടനം ചെയ്തു.പ്രിൻസിപ്പാൾ വില്ലിങ് ട്ടൺ സ്വാഗതം പറഞ്ഞു.ട്രസ്റ്റ് സെക്രട്ടറി കുഞ്ഞു മുഹമ്മദ് പന്താവൂർ,അസ്സബാഹ് എഡ്യൂക്കേഷനൽ കോംപ്ലക്സ് സെക്രട്ടറി ഹമീദ് മാസ്റ്റർ,പ്രസിഡന്റ് എം വി ബഷീർ,അറബിക് കോളേജ് പ്രിൻസിപ്പാൾ ഡോ. അബ്ദുൽ ഹസീബ് മദനി,എൽ എ സെക്രട്ടറി മഹേശ്വരി ടീച്ചർ, ഗൈഡ്സ് ക്യാപ്റ്റൻ സുമിത റ്റി എസ്,റേഞ്ചർ ലീഡർ സുവിത കെ, കരിയർ ഗൈഡൻസ് സ്റ്റേറ്റ് ഫാക്കൾറ്റി അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു.










