• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ചൂരൽമല – മുണ്ടക്കൈ ദുരന്തം ഏത് കാറ്റഗറിയിൽ ഉൾപ്പെടുത്തിയാലും കേന്ദ്രം സഹായിക്കണം; എം വി ഗോവിന്ദൻ

ckmnews by ckmnews
November 16, 2024
in Kerala
A A
ചൂരൽമല – മുണ്ടക്കൈ ദുരന്തം ഏത് കാറ്റഗറിയിൽ ഉൾപ്പെടുത്തിയാലും കേന്ദ്രം സഹായിക്കണം; എം വി ഗോവിന്ദൻ
0
SHARES
21
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വയനാട് ചൂരൽമല – മുണ്ടക്കൈ ദുരന്തത്തിൽ സഹായം തരില്ല എന്നാണ് കേന്ദ്രത്തിന്റെ നിലപാടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ദുരന്തം ഏത് കാറ്റഗറിയിൽ ഉൾപ്പെടുത്തിയാലും കേന്ദ്രം സഹായിക്കണം അത് കേരളം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടതാണ്.സംസ്ഥാനത്തിൻ്റെ പരിമിതികളിൽ നിന്ന് പുനരധിവാസം പൂർത്തിയാക്കുക തന്നെ ചെയ്യും, രാഷ്ട്രീയ കാരണം കൊണ്ട് കേന്ദ്രത്തിന് കേരളത്തോട് അമർശമാമാണെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.ചൂരൽമല – മുണ്ടക്കൈ ദുരന്തബാധിതരെ കേന്ദ്രസർക്കാർ അവഗണനയിൽ LDF – UDF ഈ വരുന്ന 19 ന് ജില്ലയിൽ ഹർത്താൽ നടത്തും. ഇത് സംബന്ധിച്ച് ആക്ഷൻ കൗൺസിലുകളുടെ നിലപാട് ഇന്നറിയാം. ദുരന്തം നടന്ന് 112 ദിവസം പിന്നിട്ടിട്ടും ഏത് വിഭാഗത്തിലാണ് ഇത് ഉൾപ്പെടുന്നത് എന്ന് തീരുമാനം പോലും കേന്ദ്രസർക്കാരിൽ നിന്ന് ഉണ്ടായിട്ടില്ല എന്നാണ് ആക്ഷേപം. ദേശീയ ദുരന്ത പ്രഖ്യാപനം ഉണ്ടാകില്ല എന്ന് രേഖാമൂലം അറിയിപ്പ് വന്നതോടെ ധനസഹായത്തിന്റെ കാര്യത്തിലും അവ്യക്തത നിലനിൽക്കുകയാണ്. ഇതിനെതിരെ ദുരന്തത്തിന്റെ ഇരകളുടെ പ്രതിഷേധവും ശക്തമാകുന്നുണ്ട്.പാലക്കാട് വ്യാജ വോട്ടിലും എം വി ഗോവിന്ദൻ പ്രതികരണം നടത്തി. വ്യാജ വോട്ട് ചേർത്ത് ശീലം ഉള്ളവരാണ് രാഹുലും ഷാഫി പറമ്പിലും, ഇതിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി എടുക്കണം. തെറ്റായ വോട്ടുകൾ ചലഞ്ച് ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ഉപതിരഞ്ഞെടുപ്പിന്റെ പ്രചരണം അവസാന ഘട്ടത്തിലേക്ക് എത്തുമ്പോഴാണ് ഇരട്ട വോട്ട് പാലക്കാട്ടെ പ്രധാന ചര്‍ച്ചാവിഷയമാകുന്നത്. ബിജെപിയെയും യുഡിഎഫിനെയും ലക്ഷ്യംവെച്ച് സിപിഐഎം ഉന്നയിച്ച ആരോപണമാണ് കത്തിപ്പടരുന്നത്. 2700 വോട്ട് വ്യാജമായി ചേര്‍ത്തു എന്നാണ് ആരോപണം. എല്ലാ കോണുകളില്‍ നിന്നും ആരോപണം വന്നതോടെയാണ് അന്വേഷണത്തിന് ജില്ലാ കളക്ടര്‍ നിര്‍ബന്ധിതമായത്. വ്യാജവോട്ട് ആരോപണത്തിൽ ഇന്ന് ഫീൽഡ് തല പരിശോധന നടക്കും. ആരോപണം ഉയർന്ന മേഖലകളിൽ ഉദ്യോഗസ്ഥർ നേരിട്ടെത്തും. കളക്ടറേറ്റ് ഇലക്ഷൻ വിഭാഗത്തിലും വോട്ടർപട്ടിക പരിശോധന തുടരുകയാണ്. ആരോപണം ഉയർന്ന ആളുകളുടെ വോട്ടുമാറ്റം സംബന്ധിച്ച അപേക്ഷകളും പരിശോധിക്കും. മറ്റൊരു മണ്ഡലത്തിൽ വോട്ടുണ്ടെന്ന് മറച്ചു വെച്ചാൽ നടപടിയുണ്ടാകും.

Related Posts

സംസ്ഥാനത്ത് ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി
Kerala

സംസ്ഥാനത്ത് ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി

September 26, 2026
33
ഐഎസ്എല്ലിൽ ആദ്യമായി ഗോവ ഡെർബി, പുതിയ സീസൺ മത്സരക്രമം പുറത്ത്
Kerala

ഐഎസ്എല്ലിൽ ആദ്യമായി ഗോവ ഡെർബി, പുതിയ സീസൺ മത്സരക്രമം പുറത്ത്

September 26, 2026
34
ചാലിശ്ശേരിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ
Kerala

ചാലിശ്ശേരിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

September 26, 2026
2.1k
മലമ്പാമ്പിനെ കൊന്ന് കറിവച്ചു; തൃശ്ശൂരിൽ മൂന്ന് പേർ അറസ്റ്റിൽ
Crime

മലമ്പാമ്പിനെ കൊന്ന് കറിവച്ചു; തൃശ്ശൂരിൽ മൂന്ന് പേർ അറസ്റ്റിൽ

September 26, 2026
335
ആഡംബര കാറും ആഭരണങ്ങളും, പാർവതി വിദേശത്തേക്ക് കോടികൾ കടത്തി; പരാതിയുമായി കൂടുതൽപേർ രംഗത്ത്
Crime

ആഡംബര കാറും ആഭരണങ്ങളും, പാർവതി വിദേശത്തേക്ക് കോടികൾ കടത്തി; പരാതിയുമായി കൂടുതൽപേർ രംഗത്ത്

September 26, 2026
212
തീവ്ര ന്യൂനമർദം; സംസ്ഥാനത്ത് വരുന്നത് ഇടിമിന്നലോടു കൂടിയ മഴ, ജാഗ്രതാ നിർദേശം
Kerala

തീവ്ര ന്യൂനമർദം; സംസ്ഥാനത്ത് വരുന്നത് ഇടിമിന്നലോടു കൂടിയ മഴ, ജാഗ്രതാ നിർദേശം

September 26, 2026
182
Next Post
സ്വര്‍ണവില ഇന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

സ്വര്‍ണവില ഇന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

Recent News

പാലാരിവട്ടത്തെ ജ്വല്ലറിയിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവം: അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ

പാലാരിവട്ടത്തെ ജ്വല്ലറിയിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച സംഭവം: അസിസ്റ്റന്റ് മാനേജർ അറസ്റ്റിൽ

September 27, 2026
183
കല്ലൂർമ്മ തോട്ടുപുറത്ത് മന മധുസൂദനൻ നമ്പൂതിരി നിര്യാതനായി

കല്ലൂർമ്മ തോട്ടുപുറത്ത് മന മധുസൂദനൻ നമ്പൂതിരി നിര്യാതനായി

September 27, 2026
120
അമിത് ഷായെ കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധം: കോഴിക്കോട് പ്രിയങ്ക ഗാന്ധിക്കും രമേശ് ചെന്നിത്തലയ്ക്കും നേരെരയുവമോര്‍ച്ചയുടെ കരിങ്കൊടി

അമിത് ഷായെ കരിങ്കൊടി കാണിച്ചതില്‍ പ്രതിഷേധം: കോഴിക്കോട് പ്രിയങ്ക ഗാന്ധിക്കും രമേശ് ചെന്നിത്തലയ്ക്കും നേരെരയുവമോര്‍ച്ചയുടെ കരിങ്കൊടി

September 27, 2026
87
കോക്കൂർ അല്ഫിത്ര പ്രീസ്കൂളിൻറെ അഭിമുഖത്തിൽ അൽഫിത്റ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു

കോക്കൂർ അല്ഫിത്ര പ്രീസ്കൂളിൻറെ അഭിമുഖത്തിൽ അൽഫിത്റ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു

September 27, 2026
45
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025