ചങ്ങരംകുളം:കല്ലൂർമ്മ ശ്രീ മുണ്ടം തൃക്കാേവിൽ മഹാദേവ ക്ഷേത്രത്തിലെ വിളക്ക് കുറിച്ചു.ഡിസംബർ 1 ന് (1201 വൃശ്ചികം 15 ) തിങ്കളാഴ്ച നടക്കും.എറവക്കാട് മഠാതിപതി രാഘവൻ ഗുരുസ്വാമി സ്മാരക സംഘമാണ് വിളക്ക് പാർട്ടി.പെരുമ്പാൾ വടക്കേപുരക്കൽ ദേവീക്ഷേത്രത്തിൽ നിന്ന് കൃത്യം 5 മണിക്ക് പാലക്കാെമ്പ് എഴുന്നള്ളിപ്പ് പുറപ്പെടുന്നതാണ്.അന്നദാനവും ഉണ്ടായിരിക്കും.ചടങ്ങിൽ ടി.കെ.ശ്രീനിവാസൻ, സി.പി.ഭാസ്കരൻ, പ്രസന്നൻ കല്ലൂർമ്മ, ടി.പി.കേശവൻ,കെ.കെ മണികണ്ഠൻ, വി.കെ വിജയൻ, കെ.പി.സുര, സിദ്ധാർത്ഥൻ, വിബീഷ് കല്ലൂർമ്മ,ദേവദാസൻ, സത്യൻ, രാജൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.










