മാറഞ്ചേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പുകയില രഹിത വിദ്യാലയമായി പ്രഖ്യാപിച്ചു.ആരോഗ്യവകുപ്പിന്റെ നിർദ്ദേശം പാലിച്ച് നടന്ന ചടങ്ങിൽ ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ.ഹാഫിസ് ടി കെ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എകെ. സുബൈർ ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് സരസ്വതി എ കെ ,ഗ്രാമപഞ്ചായത്തംഗം ഷിജിൽ മുക്കാല, ഡോ. ശ്രീഷ്മ, എച്ച് ഐ ബിനു ഇ പി, എം പി ടി എ പ്രസിഡണ്ട് ഫൗസിയ ഫിറോസ്,എന്നിവർ സംസാരിച്ചു.തുടർന്ന് വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസും നൽകി