പൊന്നാനി:പോക്സോ കേസിൽ ഒളിവിൽ പോയ പ്രതിയെ അന്വേഷണസംഘം തമിഴ്നാട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു.പൊന്നാനിയിൽ പൊടിമില്ലിൽ ജോലിക്കാരനായിരുന്ന രായിൻ വീട്ടിൽ ഷംസു (51)വിനെയാണ് പൊന്നാനി സിഐ അഷറഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം തമിഴ്നാട്ടിലെ നാഗപട്ടണത്ത് നിന്ന് പിടികൂടിയത്.ഇയാള്‍ ജോലി ചെയ്തിരുന്ന പൊടി മില്ലിലേക്ക് ആളില്ലാത്ത നേരത്ത് ബാലികയെ വിളിച്ച് കയറ്റി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി.സംഭവത്തില്‍ പെൺകുട്ടിയും വീട്ടുകാരും നല്‍കിയ പരാതിയില്‍ പൊന്നാനി പോലീസ് അന്വേഷണം തുടരുന്നതിനിടെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.തമിഴ്നാട്ടിലേക്ക് കടന്ന പ്രതി 20 ദിവസത്തോളം നാഗൂർ,ഏർവാടി ,മുത്തുപേട്ട,ദർഗകളിലും പരിസരത്തുമായി താമസിച്ച് വരികയായിരുന്നു.മൊബൈൽ ഫോൺ ഉപയോഗിക്കാതെ ഇരുന്ന പ്രതിയെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊബൈൽ ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചും സംസ്ഥാനത്തിന് പുറത്ത് പ്രതി പോകാനിടയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട്ടിലെ നാഗപട്ടണത്തെ നാഗൂർ ദർഗയിൽ ഇയാള് താമസിച്ച് വരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിക്കുന്നത്.തുടര്‍ന്ന് നാഗൂര്‍ എത്തി ഇയാളെ തന്ത്രപൂര്‍വ്വം പിടികൂടുകയായിരുന്നു.പൊന്നാനി സിഐ അഷറഫ് എസ്,എസ്ഐ ബിബിൻ സി വി, എ എസ് ഐ വർഗീസ്,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അഷറഫ്,നാസർ,പ്രശാന്ത് കുമാർ എസ് എന്നിവരടങ്ങുന്ന സംഘമാണ് ഒളിവിൽ പോയ പ്രതിയെ അന്വേഷിച്ച് കണ്ടെത്തി അറസ്റ്റ് ചെയ്തത്.പ്രതി 10 വർഷം മുമ്പ് സമാനമായ മറ്റൊരു കേസിലും പ്രതിയായിട്ടുണ്ടെന്ന് സിഐ പറഞ്ഞു.പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു