എടപ്പാൾ:പ്രശസ്ത ഗായകൻ ജിജോ മനോഹറിൻ്റെ പേരിൽ നൽകി വരുന്ന ജിജോ പുരസ്ക്കാരം ഈ വർഷം ഗസൽ ഗായകൻ ഷാജി കുഞ്ഞന് നൽകാൻ പുരസ്കാര സമിതി തീരുമാനിച്ചു.ഹരി തിരുനാവായസംഗീത സംവിധായകൻ ജോയ് മാധവൻബാബു കുറ്റിപ്പുറംഎന്നിവരടങ്ങുന്ന പുസ്കാര സമിതിയാണ് ഈ വർഷത്തെ പുരസ്കാരത്തിനായി ഷാജികുഞ്ഞനെ തിരഞ്ഞെടുത്തത്.ഗസൽ സംഗീതരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഷാജി കുഞ്ഞൻ പൊന്നാനിയുടെ സംഗീത പാരമ്പര്യത്തിന് മുതൽകൂട്ടാണെന്ന് സമിതി നിരീക്ഷിച്ചു.പുരസ്കാരം ഒക്ടോബർ 31ന് മുമ്പായി പൊന്നാനിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സമർപ്പിക്കും.