• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സംസ്ഥാനത്തു വീണ്ടും അമീബിക് മസ്തിഷ്കജ്വരം, സ്ഥിരീകരിച്ചത് മലപ്പുറം സ്വദേശിക്ക്

ckmnews by ckmnews
October 6, 2025
in Kerala
A A
സംസ്ഥാനത്തു വീണ്ടും അമീബിക് മസ്തിഷ്കജ്വരം, സ്ഥിരീകരിച്ചത് മലപ്പുറം സ്വദേശിക്ക്
0
SHARES
9
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. മലപ്പുറം മേൽമുറി സ്വദേശിയായ ആറുവയസ്സുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചത്. നിലവിൽ ആറുപേർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുന്നുണ്ട്.നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ, വെർമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്കജ്വരം അഥവാ അമീബിക് മെനിൻജോ എൻസെഫലൈറ്റിസ് ഉണ്ടാകുന്നത്. സാധാരണയായി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് രോഗബാധ ഉണ്ടാകുന്നത്. മൂക്കിനെയും മസ്തിഷ്കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണപടലത്തിലുണ്ടാകുന്ന സുഷിരങ്ങൾ വഴിയോ അമീബ തലച്ചോറിലേക്ക് കടന്ന് രോഗകാരണമാവുന്നു.

97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. രോഗം മനുഷ്യരിൽനിന്ന്‌ മനുഷ്യരിലേക്ക് പകരില്ല. രോഗാണുബാധ ഉണ്ടായാൽ അഞ്ച് മുതൽ 10 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകുന്നു.

ലക്ഷണങ്ങൾ

തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട്. കുഞ്ഞുങ്ങളിൽ ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്‌ക്രിയരായി കാണപ്പെടുക, സാധാരണമല്ലാത്ത പ്രതികരണങ്ങൾ എന്നിവയുണ്ടാകാം. രോഗം ഗുരുതരാവസ്ഥയിലായാൽ ഓർമ്മക്കുറവ്, അപസ്മാരം, ബോധക്ഷയം എന്നിവയുമുണ്ടാകും. ലക്ഷണങ്ങൾ പ്രകടമായാൽ എത്രയും വേഗം ചികിത്സ ലഭ്യമാക്കണം.

രോഗം പ്രതിരോധിക്കാം

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ തലമുങ്ങി കുളിക്കുന്നതും വെള്ളത്തിലേക്ക് മുങ്ങാംകുഴി ഇട്ട്‌ ഡൈവ് ചെയ്യുന്നതും ഒഴിവാക്കുക. മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നത് ഒഴിവാക്കുക

നീന്തുന്നവരും നീന്തൽ പഠിക്കുന്നവരും മൂക്കിൽ വെള്ളം കടക്കാതിരിക്കാൻ നോസ് ക്ലിപ്പ് ഉപയോഗിക്കുക.

വാട്ടർ തീം പാർക്കുകളിലെയും സ്വിമ്മിങ്‌ പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കുക

കിണറുകൾ ആരോഗ്യപ്രവർത്തകരുടെ നിർദേശാനുസരണം നിശ്ചിത ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യുക. അത് അമീബയെ നശിപ്പിക്കുന്നതിനും അതോടൊപ്പം മഞ്ഞപ്പിത്തത്തെ (ഹെപ്പറ്റൈറ്റിസ് എ) തടയുന്നതിനും സഹായിക്കും.

നീന്തൽ കുളങ്ങളിൽ ആഴ്ചയിൽ ഒരിക്കൽ വെള്ളം പൂർണമായും ഒഴുക്കിക്കളയുക. വശങ്ങളും തറയും ബ്രഷ് ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകുക. ഫിൽറ്ററുകൾ വൃത്തിയാക്കി ഉപയോഗിക്കുക. പുതിയതായി നിറയ്ക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്യുക.

Related Posts

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ
Kerala

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

September 19, 2026
163
നാലാം ശനിയാഴ്ച ഇനിമുതൽ ‘അഭിനന്ദന ദിനം’, നിർദേശവുമായി എഡിജിപി
Kerala

നാലാം ശനിയാഴ്ച ഇനിമുതൽ ‘അഭിനന്ദന ദിനം’, നിർദേശവുമായി എഡിജിപി

September 19, 2026
62
പതിവ് തെറ്റിക്കാതെ കെഎസ്ഇബി;ഇന്നും വൈദ്യുതി മുടങ്ങും
Kerala

പതിവ് തെറ്റിക്കാതെ കെഎസ്ഇബി;ഇന്നും വൈദ്യുതി മുടങ്ങും

September 19, 2026
44
തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു
Kerala

തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു

September 19, 2026
531
കൈക്കൂലിയായി ചോദിച്ചത് മീൻകറി! തമിഴ്നാട്ടിൽ വില്ലേജ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ
Crime

കൈക്കൂലിയായി ചോദിച്ചത് മീൻകറി! തമിഴ്നാട്ടിൽ വില്ലേജ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

September 19, 2026
109
ഇന്ത്യക്കാരനെന്ന വ്യാജേന ജോലി ചെയ്തത് ബംഗ്ലാദേശി പൗരന്‍; ഏഴിമല നാവിക അക്കാദമിയില്‍ വന്‍ സുരക്ഷാ വീഴ്ച
Crime

ഇന്ത്യക്കാരനെന്ന വ്യാജേന ജോലി ചെയ്തത് ബംഗ്ലാദേശി പൗരന്‍; ഏഴിമല നാവിക അക്കാദമിയില്‍ വന്‍ സുരക്ഷാ വീഴ്ച

September 19, 2026
69
Next Post
രോഗപ്രതിരോധത്തിന് നിർണായക കണ്ടെത്തൽ; വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ മൂന്ന് പേർക്ക്

രോഗപ്രതിരോധത്തിന് നിർണായക കണ്ടെത്തൽ; വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ മൂന്ന് പേർക്ക്

Recent News

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

September 19, 2026
163
നാലാം ശനിയാഴ്ച ഇനിമുതൽ ‘അഭിനന്ദന ദിനം’, നിർദേശവുമായി എഡിജിപി

നാലാം ശനിയാഴ്ച ഇനിമുതൽ ‘അഭിനന്ദന ദിനം’, നിർദേശവുമായി എഡിജിപി

September 19, 2026
62
പതിവ് തെറ്റിക്കാതെ കെഎസ്ഇബി;ഇന്നും വൈദ്യുതി മുടങ്ങും

പതിവ് തെറ്റിക്കാതെ കെഎസ്ഇബി;ഇന്നും വൈദ്യുതി മുടങ്ങും

September 19, 2026
44
തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു

തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു

September 19, 2026
531
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025