• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

സ്പാനിഷ് സെന്റർ ഫോർവേഡിനെ സൈൻ ചെയ്ത് കേരള ബ്ലാസ്റ്റേഴ്‌സ്

ckmnews by ckmnews
October 3, 2025
in Sports
A A
സ്പാനിഷ് സെന്റർ  ഫോർവേഡിനെ സൈൻ ചെയ്ത് കേരള ബ്ലാസ്റ്റേഴ്‌സ്
0
SHARES
39
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പുതിയ സീസണ് മുന്നോടിയായി സ്പാനിഷ് സെന്റർ ഫോർവേഡ് താരമായ കോൾഡോ ഒബിയേറ്റയുമായി ഒരു വർഷത്തെ കരാർ ഒപ്പുവെച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ് സി.സ്പാനിഷ് ലീഗുകളിലെ തന്റെ ഗോളടി മികവും വർഷങ്ങളുടെ പ്രൊഫഷണൽ പരിചയസമ്പത്തും ഉള്ള കോൾഡോ ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റനിരയിൽ മുതൽക്കൂട്ടാകും. 31-കാരനായ കോൾഡോ, സ്പാനിഷ് ക്ലബ്ബായ റിയൽ യൂണിയനിൽ നിന്നാണ് കേരളത്തിലേക്ക് എത്തുന്നത്. ഈ സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ വിദേശ സൈനിംഗ് കൂടിയാണിത്.ബാസ്‌ക് കൺട്രിയിലെ ജെർണിക്കയിൽ ജനിച്ച കോൾഡോ, തന്റെ ഹോംടൗൺ ക്ലബ്ബായ ജേർണികയിൽ നിന്നാണ് ഫുട്ബോൾ കരിയർ ആരംഭിച്ചത്. 2012-ൽ സീനിയർ അരങ്ങേറ്റം കുറിച്ച അദ്ദേഹം പിന്നീട് സമൂദിയോ, എസ്.ഡി. അമോറെബിയെറ്റ, സി.ഡി. ടുഡെലാനോ, എ.ഡി. അൽകോർക്കോൺ എന്നിവയുൾപ്പെടെ നിരവധി സ്പാനിഷ് ക്ലബ്ബുകൾക്കായി കളിച്ചിട്ടുണ്ട്.ആറടി ഉയരമുള്ള കോൾഡോ, ബോക്സിനുള്ളിലെ കരുത്തിനും കൃത്യമായ പൊസിഷനിംഗിനും പേരുകേട്ട താരമാണ്. എയറിൽ പന്ത് സ്വീകരിക്കാനുള്ള അസാമാന്യമായ കഴിവും കൗണ്ടർ അറ്റാക്കുകളിലെ ഫിനിഷിംഗ് മികവും കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണത്തിന് പുതിയ ഊർജ്ജം പകരും. പ്രധാനമായും മുന്നേറ്റനിരയിൽ കളിക്കുന്ന താരം, സമീപ വർഷങ്ങളിൽ വിവിധ ഫോർവേഡ് റോളുകളിലേക്ക് മാറിയും തന്റെ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്.കോൾഡോ യുടെ ടീമിലേക്ക് ഉള്ള വരവിനെ കുറിച്ച് സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ്: “സ്പാനിഷ് ക്ലബ്ബുകളിൽ കളിച്ച് പരിചയമുള്ള ഒരു മികച്ച ഫോർവേഡ് പ്ലെയറാണ് കോൾഡോ. ഞങ്ങളുടെ അറ്റാക്ക് നിരയ്ക്ക് അദ്ദേഹത്തിന്റെ കഴിവുകൾ കൂടുതൽ കരുത്ത് നൽകുമെന്ന് ഞാൻ വിശ്വസിക്കുന്നു.”കോൾഡോ ഒബിയേറ്റയുടെ പ്രതികരണം: “എനിക്ക് ഈ ഓഫർ ലഭിച്ചപ്പോൾ, ക്ലബ്ബിനെക്കുറിച്ച് ഞാൻ ഇൻ്റർനെറ്റിൽ തിരഞ്ഞു, ആരാധകരെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ കണ്ടു. ഈ കുടുംബത്തിൻ്റെ ഭാഗമായതിൽ എനിക്ക് അതിയായ അഭിമാനമുണ്ട്. കളിക്കളത്തിൽ ഇറങ്ങാനും എൻ്റെ ഏറ്റവും മികച്ച പ്രകടനം നൽകാനും ഞാൻ കാത്തിരിക്കുകയാണ്”സി.ഇ.ഒ. അഭിക് ചാറ്റർജി കൂട്ടിച്ചേർത്തു: “ഈ സീസണിലെ ഞങ്ങളുടെ ആദ്യ വിദേശ താരമായി കോൾഡോ ഒബിയേറ്റയെ ടീമിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. അദ്ദേഹത്തിൻ്റെ പരിചയസമ്പത്തും മുന്നേറ്റത്തിൽ ഗോളുകൾ നേടാനുള്ള കഴിവും ടീമിന് കരുത്തു നൽകുമെന്നും വരാനിരിക്കുന്ന മത്സരങ്ങളിൽ ടീമിനെ സഹായിക്കുമെന്നും ഞാൻ വിശ്വസിക്കുന്നു.”കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ-സീസൺ ക്യാമ്പ് ഈ മാസം 7 ന് ഗോവയിൽ ആരംഭിക്കുന്നതോടെ കോൾഡോയും ടീമിനൊപ്പം ചേരും. അദ്ദേഹത്തെ കൂടാതെ, ഈ സീസണിൽ പുതുതായി കരാറിലെത്തിയ മറ്റു താരങ്ങളും ഗോവയിൽ ടീമിനൊപ്പം പരിശീലനം ആരംഭിക്കും.

Related Posts

യുവേഫ നേഷൻസ് ലീഗ്; നോർവെയെ തോൽപ്പിച്ച് പോർച്ചുഗൽ; ജർമനിക്കെതിരെ ഗ്രീസിന് അട്ടിമറി ജയം
Sports

യുവേഫ നേഷൻസ് ലീഗ്; നോർവെയെ തോൽപ്പിച്ച് പോർച്ചുഗൽ; ജർമനിക്കെതിരെ ഗ്രീസിന് അട്ടിമറി ജയം

September 28, 2026
46
ഐഎസ്എല്ലിൽ ആദ്യമായി ഗോവ ഡെർബി, പുതിയ സീസൺ മത്സരക്രമം പുറത്ത്
Kerala

ഐഎസ്എല്ലിൽ ആദ്യമായി ഗോവ ഡെർബി, പുതിയ സീസൺ മത്സരക്രമം പുറത്ത്

September 26, 2026
37
ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു
National

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു

September 26, 2026
15
ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി; രണ്ടാം തവണയും വെള്ളി മെഡൽ നേടി വിദർശ കെ വിനോദ്
National

ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി; രണ്ടാം തവണയും വെള്ളി മെഡൽ നേടി വിദർശ കെ വിനോദ്

September 26, 2026
35
സൂപ്പർ ലീഗ് കേരള മൂന്നാം സീസണിന് ഇന്ന് തുടക്കം; കന്നിയങ്കത്തിൽ കണ്ണൂരും തൃശൂരും
Kerala

സൂപ്പർ ലീഗ് കേരള മൂന്നാം സീസണിന് ഇന്ന് തുടക്കം; കന്നിയങ്കത്തിൽ കണ്ണൂരും തൃശൂരും

September 25, 2026
16
കേരള സൂപ്പര്‍ ലീഗ് ആവേശപ്പോരാട്ടങ്ങള്‍ക്ക് നാളെ കിക്കോഫ്; ആദ്യ അങ്കത്തിൽ കണ്ണൂരും തൃശൂരും നേർക്കുനേർ
Kerala

കേരള സൂപ്പര്‍ ലീഗ് ആവേശപ്പോരാട്ടങ്ങള്‍ക്ക് നാളെ കിക്കോഫ്; ആദ്യ അങ്കത്തിൽ കണ്ണൂരും തൃശൂരും നേർക്കുനേർ

September 24, 2026
22
Next Post
കലാഭവന്‍ മണിയെ നിറത്തിന്റെ പേരില്‍ അപമാനിച്ചത് ദിവ്യയല്ല, ആ സംഭവം മറ്റൊരു സെറ്റില്‍; വെളിപ്പെടുത്തി വിനയന്‍

കലാഭവന്‍ മണിയെ നിറത്തിന്റെ പേരില്‍ അപമാനിച്ചത് ദിവ്യയല്ല, ആ സംഭവം മറ്റൊരു സെറ്റില്‍; വെളിപ്പെടുത്തി വിനയന്‍

Recent News

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം തടയണം: കേന്ദ്രത്തിന് സുപ്രീം കോടതിയുടെ കടുത്ത മുന്നറിയിപ്പ്

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം തടയണം: കേന്ദ്രത്തിന് സുപ്രീം കോടതിയുടെ കടുത്ത മുന്നറിയിപ്പ്

September 29, 2026
0
മൂന്നുനില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് അപകടം; 19 കാരന് ദാരുണാന്ത്യം

മൂന്നുനില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് അപകടം; 19 കാരന് ദാരുണാന്ത്യം

September 29, 2026
0
മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

വീണ്ടും ഇടിഞ്ഞ് സ്വര്‍ണം; ഈ മാസത്തെ താഴ്ന്ന നിരക്കില്‍

September 29, 2026
58
മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

September 29, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025