ജുനിയര്‍ എഞ്ചിനീയര്‍ (ജെഇ), ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട് (ഡിഎംഎസ്), കെമിക്കല്‍ ആന്‍ഡ് മെറ്റലര്‍ജിക്കല്‍ അസിസ്റ്റന്റ് (സിഎംഎ) തസ്തികകളിലേക്ക് അവസരങ്ങളുമായി റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് (ആര്‍ആര്‍ബി).2,570 ഒഴിവുകളിലേക്കാണ് ഒക്ടോബറില്‍ അപേക്ഷ ക്ഷണിക്കുക. ഈ റിക്രൂട്ട്‌മെന്റിന്റെ ഹ്രസ്വ വിജ്ഞാപനം പുറത്തിറങ്ങി.എംപ്ലോയ്‌മെന്റ് ന്യൂസില്‍ പ്രസിദ്ധീകരിച്ച അറിയിപ്പ് പ്രകാരം, ഓണ്‍ലൈന്‍ അപേക്ഷാ പ്രക്രിയ ഒക്ടോബര്‍ 31-ന് ആരംഭിച്ച് 2025 നവംബര്‍ 30 വരെ തുടരും. ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക ആര്‍ആര്‍ബി പോര്‍ട്ടലായ rrbapply.gov.in വഴി അപേക്ഷിക്കാം.ആര്‍ആര്‍ബി ജെഇ റിക്രൂട്ട്‌മെന്റിന്റെ പ്രായപരിധി18-33 വയസ്സ് (2026 ജനുവരി 1 പ്രകാരം). സംവരണ വിഭാഗങ്ങള്‍ക്ക് പ്രായപരിധിയില്‍ ഇളവുകള്‍ ലഭിക്കും.ശമ്പളംതിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പ്രതിമാസം 35,400 രൂപയാണ് ശമ്പളം.തിരഞ്ഞെടുപ്പ് പ്രക്രിയകമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ (സിബിടി-I & സിബിടി-II), രേഖാപരിശോധന, വൈദ്യപരിശോധന എന്നിവ.യോഗ്യതാ മാനദണ്ഡംഉദ്യോഗാര്‍ഥികള്‍ക്ക് തസ്തികയ്ക്ക് അനുയോജ്യമായ സാങ്കേതിക യോഗ്യത ഉണ്ടായിരിക്കണം. ജെഇ, അനുബന്ധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് എഞ്ചിനീയറിങ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഐടി, അല്ലെങ്കില്‍ അനുബന്ധ വിഷയങ്ങളില്‍ ഡിപ്ലോമയോ ബിരുദമോ (ബിഇ/ബിടെക്) ഉണ്ടായിരിക്കണം. സിഎംഎ തസ്തികകളിലേക്ക് ഫിസിക്‌സ്, കെമിസ്ട്രി എന്നിവയില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. വിശദമായ വിദ്യാഭ്യാസ യോഗ്യതകള്‍ അപേക്ഷ ആരംഭിക്കുന്ന തീയതിയോട് അനുബന്ധിച്ച് പുറത്തിറക്കുന്ന പൂര്‍ണ- വിജ്ഞാപനത്തില്‍ ലഭ്യമാകും.നിലവില്‍ ആര്‍ആര്‍ബി 368 സെക്ഷന്‍ കണ്‍ട്രോള്‍ ഓഫീസര്‍ (എസ്‌സിഒ) തസ്തികകളിലേക്കും അപേക്ഷകള്‍ സ്വീകരിക്കുന്നുണ്ട്. അതിലേക്ക് ബിരുദധാരികളായ ഉദ്യോഗാര്‍ഥികള്‍ക്ക് 2025 ഒക്ടോബര്‍ 14 വരെ അപേക്ഷിക്കാം. അപേക്ഷാ ഫീസ് 2025 ഒക്ടോബര്‍ 16 വരെ അടയ്ക്കാവുന്നതാണ്.











