സംസ്ഥാനത്തെ വിവിധ സഹകരണ സംഘം/ബാങ്കുകളിലെ ഒഴിവുള്ള തസ്തികകളിലേക്ക് സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 107 ഒഴിവുണ്ട്. ഇതില്‍ 88 ഒഴിവ് ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍ തസ്തികയിലാണ്.സെക്രട്ടറി -4, അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ് -6, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ -4, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ -4, ടൈപ്പിസ്റ്റ് -1 എന്നിങ്ങനെയാണ് മറ്റ് തസ്തികകളിലെ ഒഴിവുകളുടെ എണ്ണം.നേരിട്ടുള്ള നിയമനമാണ്. പരീക്ഷാബോര്‍ഡ് നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണസ്ഥാപനങ്ങള്‍ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ പരീക്ഷാ ബോര്‍ഡ് തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമായിരിക്കും നിയമനം.ബന്ധപ്പെട്ട സഹകരണസംഘം/ ബാങ്കുകളാണ് നിയമനാധികാരി. ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയിട്ടില്ലാത്തവര്‍ ഇത് പൂര്‍ത്തിയാക്കിയതിനുശേഷവും നിലവില്‍ രജിസ്റ്റര്‍ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ അവരുടെ പ്രൊഫൈലിലൂടെയും അപേക്ഷിക്കണം. വിവരങ്ങള്‍ക്ക്: www.cseb.kerala.gov.in അവസാനതീയതി: നവംബര്‍ 10.











