ചങ്ങരംകുളം:എരമംഗലം ചങ്ങരംകുളം എന്നിവിടങ്ങളില്‍ വര്‍ക്ഷോപ്പ് ജീവനക്കാരനായിരുന്ന ശ്രീജിത്ത് കുഴഞ്ഞ് വീണ് മരിച്ചു.എരമംഗലം പുഴക്കരയില്‍ താമസിച്ചിരുന്ന പരേതനായ പത്തിരുത്തുമ്മല്‍ മാധവന്റെ മകന്‍ ശ്രീജിത്ത്(48) ആണ് മരിച്ചത്.ബുധനാഴ്ച കാലത്ത് നടക്കാനിറങ്ങിയ ശ്രീജിത്ത് കുഴഞ്ഞ് വീഴുകയായിരുന്നു,സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഏറെ കാലം ചങ്ങരംകുളത്ത് വര്‍ക്ഷോപ്പ് ജീവനക്കാരനായിരുന്ന ശ്രീജിത്ത് പിന്നീട് എരമംഗലത്ത് സ്വന്തമായി വര്‍ക്ഷോപ്പ് നടത്തി വരികയായിരുന്നു.മാതാവ് കുഞ്ഞുമോള്‍.ഭാര്യ പ്രജിത.മക്കള്‍.അശ്വിന്‍,അലന്‍,അലോഷ്.







