ചങ്ങരംകുളം :കാരുണ്യം പാലിയേറ്റീവ് കെയർ പരിചരിച്ചു വരുന്ന കിടപ്പിലായ രോഗികളുടെ ഉപയോഗത്തിനായി ഓക്സിജൻ കോൺസന്ററേറ്റർ നൽകി.മാറഞ്ചേരി സ്വദേശി ജിനേഷ് സുകുമാർ ആണ് മരണപ്പെട്ട പിതാവിൻ്റെ സ്മരണക്കായി കാരുണ്യത്തിന് ഓക്സിജൻ സമ്മാനിച്ചത്. കോൺസന്ററേറ്റർ നല്‍കിയത്.കാരുണ്യം പാലിയേറ്റീവ് പ്രസിഡണ്ട് പി.പി.എം.അഷറഫ് ജിനേഷ് സുകുമാറിൽനിന്ന് ഉപകരണം ഏറ്റുവാങ്ങി.ചടങ്ങിൽ ശബാബ് പി പി,കെ.വി.അബൂബക്കർ, ജമാൽ എം.കെ എന്നിവർ സംസാരിച്ചു.











