പുത്തൻ ഫീച്ചറുമായി വാട്‌സ്ആപ്പ് എത്തുന്നു. പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്ന കാര്യത്തിൽ വാട്‌സ്ആപ്പ് എന്നും മുന്നിൽ തന്നെയാണ്. നിങ്ങൾ കാണുന്ന ഒരു സ്റ്റാറ്റസിൽ, അത് റീഷെയറിങ്ങിനായി അനുവദിച്ചിട്ടുണ്ടെങ്കിൽ, ഒരു ‘റീഷെയർ’ (Reshare) ബട്ടൺ ഉണ്ടാകും. ഈ പുതിയ ഫീച്ചർ ഇൻസ്റ്റാഗ്രാം സ്റ്റോറികളിലെ റീപോസ്റ്റ് (Repost) ഓപ്ഷന് സമാനമായിരിക്കും. ഇത് ഉപയോക്താക്കൾക്ക് താൽപ്പര്യമുള്ള സ്റ്റാറ്റസുകൾ സ്വന്തം കോൺടാക്റ്റുകളിലേക്ക് എളുപ്പത്തിൽ പങ്കുവെക്കാൻ സഹായിക്കും. ഈ ബട്ടൺ ഉപയോഗിച്ച്, നിങ്ങൾക്ക് ആ സ്റ്റാറ്റസിലെ ഉള്ളടക്കം (ചിത്രം/വീഡിയോ/ടെക്സ്റ്റ്) നിങ്ങളുടെ സ്വന്തം സ്റ്റാറ്റസായി പോസ്റ്റ് ചെയ്യാൻ സാധിക്കും. ഇതുവരെ, മറ്റൊരാളുടെ സ്റ്റാറ്റസ് സ്വന്തം സ്റ്റാറ്റസായി ഇടണമെങ്കിൽ ഒന്നുകിൽ സ്‌ക്രീൻഷോട്ട് എടുക്കുകയോ അല്ലെങ്കിൽ ഫോർവേഡ് ഓപ്ഷൻ ഉപയോഗിക്കുകയോ ചെയ്യേണ്ടിയിരുന്നു. ഈ പുതിയ ഫീച്ചർ അത് ലളിതമാക്കും. വാട്‌സ്ആപ്പ് ആൻഡ്രോയ്ഡ് ബീറ്റാ വേർഷൻ 2.25.27.5ലാണ് നിലവിലിത് സ്‌പോർട്ട് ചെയ്തിരിക്കുന്നത്. അപ്പ്‌ഡേറ്റിൽ ഒരു സിമ്പിൾ അലോവ് ബട്ടനാണ് ഉള്ളത്. ഇത് ടേൺ ഓൺ ചെയ്താൽ, നിങ്ങളുടെ സ്റ്റാറ്റസ് കാണുന്നയാൾക്ക് അത് റീഷെയർ ചെയ്യാൻ സാധിക്കും. ഇനി ഇതിൽ നിങ്ങൾക്ക് ചിലരെ ബ്ലോക്ക് ചെയ്യാം. ചിലരെ സ്റ്റാറ്റസ് ഷെയർ ചെയ്യാൻ അനുവാദവും നൽകാം. നിങ്ങൾ തന്നെ ടേൺഓൺ ചെയ്താൽ മാത്രമേ ഇത് വർക്ക് ചെയ്യൂ. അതേസമയം നിലവിൽ സ്റ്റാറ്റസ് ആർക്കൊക്കെ കാണാമെന്നതിൽ പല ഓപ്ഷനുകൾ വാട്‌സ്ആപ്പ് നൽകിയിട്ടുണ്ട്. ഇതിന് മുമ്പ് മൂന്ന് ബില്യൺ യൂസർമാർക്കായി ട്രാൻസിലേഷൻ ഫീച്ചറാണ് വാട്‌സ്ആപ്പ് പരീക്ഷിച്ച് വിജയമായത്. നിലവില്‍ ഇംഗ്ലീഷ്, സ്പാനിഷ്, ഹിന്ദി, പോര്‍ച്ചുഗീസ്, റഷ്യന്‍, അറബിക് ഭാഷകളിലാണ് ഫീച്ചര്‍ ലഭ്യമാകുക. അതേസമയം, ഫ്രഞ്ച്, ജാപ്പനീസ്, മന്ദാരിന്‍, ടര്‍ക്കിഷ്, കൊറിയന്‍ എന്നിവയുള്‍പ്പെടെ 19-ലധികം ഭാഷകളില്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഈ അപ്ഡേഷൻ ലഭിക്കും.