എടപ്പാൾ:-മലയാളം സർവകലാശാല ഭൂമി ഇടപാടിൽ അഴിമതി ആരോപിച്ച് മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ കെ ടി ജലീൽ എംഎൽഎയുടെ എടപ്പാൾ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിന് എതിരെ ചങ്ങരംകുളം പോലീസ് നടപടി. യൂനസ് പാറപ്പുറം ഉൾപ്പെടെയുള്ള കണ്ടാലറിയാവുന്ന മുപ്പതോളം പേർക്കെതിരെയാണ് നടപടി. സംഘം ചേർന്ന് ഗതാഗത തടസ്സം സൃഷ്ടിച്ചന്നാണ് കേസ്.











