പൊന്നാനിയിൽ ബൈക്കിലെത്തിയ 2 പെർ കഞ്ചാവ് ചോദിച്ചെത്തി യുവാക്കളെ ആക്രമിച്ച സംഭവത്തിൽ രണ്ട് പൊന്നാനി പോലീസ് പിടികൂടി. പൊന്നാനി നഗരം കിഴക്കയിൽ അനസിനെയും അമ്പലത്ത് വീട്ടിൽ സാബിർ നേയും ആണ് പൊന്നാനി പോലിസ് അറസ്റ്റ് ചെയ്തത്.പിടിയിലായ അനസ് പോത്തനൂർ കള്ള് ഷാപ്പ് പരിസരത്ത് യുവാവിനെ ആക്രമിച്ച കേസിലും പ്രതിയാണ് .സാബിറിനു എറണാകുളം ജില്ലയിൽ ലഹരിക്കടത്ത് കേസ് ഉണ്ട്.സ്ഥിരം ലഹരി ഉപയോഗിക്കുന്ന ഇവർ കഞ്ചാവ് കിട്ടുന്നതിനായി വഴിയരികിൽ നിന്ന യുവാക്കളെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു എന്നാണ് പറയുന്നത് .പൊന്നാനി പോലിസ് ഇൻസ്പെക്ടർ അഷറഫ് എസ്,എസ്ഐ ബിബിൻ സി വി,എന്നിവരുടെ നേതൃത്വത്തിൽ സിപിഒ മാരായ ഹരിപ്രസാദ്, ശ്രീരാജ് എന്നിവർ അടങ്ങിയ സംഘം ആണ് ഇവരെ പിടികൂടിയത്.പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതികളെ പൊന്നാനി സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.











