സംസ്ഥാന പട്ടികജാതി വികസന വകുപ്പ് ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരളയുമായി സഹകരിച്ച് നടത്തുന്ന നൈപുണ്യ പരിശീലന പരിപാടിയില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ബ്ലോക്ക്‌ചെയിന്‍, സൈബര്‍ സെക്യൂരിറ്റി, പിസിബി ഡിസൈന്‍ തുടങ്ങിയ കോഴ്‌സുകളിലാണ് സീറ്റൊഴിവുള്ളത്. 100% പ്ലേസ്‌മെന്റും ഇന്റേണ്‍ഷിപ്പും ഉറപ്പാക്കുന്ന ഈ കോഴ്‌സുകളിലേക്ക് തെരഞ്ഞടുക്കപ്പെടുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് കോഴ്‌സ് ഫീസ്, താമസം, ഭക്ഷണം എന്നിവ തികച്ചും സൗജന്യമാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2025 സെപ്റ്റംബര്‍ 30.കൂടുതല്‍ വിവരങ്ങള്‍ക്കായി https://duk.ac.in/skills/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.ഒരു വര്‍ഷം ദൈര്‍ഘ്യമുളള റസിഡന്‍ഷ്യല്‍ ഡിപ്ലോമാ കോഴ്‌സുകളാണിത്.











