• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സ്‌കൂളുകളില്‍ ഇനി മോക്ഡ്രില്ലും, മെഡിക്കല്‍ എമര്‍ജന്‍സി പദ്ധതിയും: സുരക്ഷാ മാര്‍ഗരേഖയുമായി സർക്കാർ

cntv team by cntv team
September 12, 2025
in Kerala
A A
സ്‌കൂളുകളില്‍ ഇനി മോക്ഡ്രില്ലും, മെഡിക്കല്‍ എമര്‍ജന്‍സി പദ്ധതിയും: സുരക്ഷാ മാര്‍ഗരേഖയുമായി സർക്കാർ
0
SHARES
29
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അത്യാഹിതങ്ങളുണ്ടായാല്‍ അത് നേരിടാനുള്ള മെഡിക്കല്‍ എമര്‍ജന്‍സി പദ്ധതി എല്ലാ സ്‌കൂളുകളിലും തയ്യാറാക്കാന്‍ നിര്‍ദേശം. തൊട്ടടുത്ത പ്രാഥമികാരോഗ്യകേന്ദ്രവുമായോ താലൂക്കാശുപത്രിയുമായോ ചേര്‍ന്ന് പാമ്പുവിഷചികിത്സ അടക്കം അടിയന്തര വൈദ്യസഹായത്തിനുള്ള രൂപരേഖ തയ്യാറാക്കണം.പാമ്പുകടി, വെള്ളപ്പൊക്കം, ഭൂമി കുലുക്കം പോലെയുള്ള അത്യാഹിതങ്ങള്‍ നേരിടുന്നതിന്റെ ഭാഗമായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി, തദ്ദേശസ്ഥാപനം എന്നിവയുമായി ചേര്‍ന്ന് മോക്ഡ്രില്ലുകള്‍ സംഘടിപ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ മാര്‍ഗരേഖ വ്യക്തമാക്കുന്നു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന വിവിധ വകുപ്പുകളുടെ യോഗം വിളിച്ചാണ് മാര്‍ഗരേഖ അന്തിമമാക്കിയത്. മാര്‍ഗനിര്‍ദേശങ്ങളുടെ കരട് ചീഫ് സെക്രട്ടറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.2019-ല്‍ സുല്‍ത്താന്‍ബത്തേരിയില്‍ ക്ലാസ്മുറിയില്‍വെച്ച് പാമ്പുകടിയേറ്റ വിദ്യാര്‍ഥിനി ചികിത്സ വൈകിയതുമൂലം മരിച്ചിരുന്നു. ഇതില്‍ കോടതി സ്വമേധയാ എടുത്ത കേസും പൊതുപ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്സിങ് നല്‍കിയ പൊതുതാത്പര്യഹര്‍ജിയും പരിഗണിച്ചാണ് മാര്‍ഗനിര്‍ദേശം തയ്യാറാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്.അങ്കണവാടികള്‍, സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങള്‍, കേന്ദ്ര സിലബസിലുള്ള അണ്‍എയ്ഡഡ് വിദ്യാലയങ്ങള്‍ എന്നിവയെല്ലാം മാര്‍ഗരേഖ ബാധകമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.സ്‌കൂള്‍ പരിസരത്തെ പാഴ്ച്ചടികള്‍ നീക്കി വൃത്തിയാക്കിയും വെള്ളക്കെട്ടുകള്‍ ഇല്ലാതാക്കിയും വന്യജീവിശല്യം, പാമ്പുശല്യം എന്നിവപോലെയുള്ള അപകടങ്ങള്‍ ഒഴിവാക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് മാര്‍ഗരേഖ മുന്നോട്ടുവെക്കുന്നത്. സ്‌കൂള്‍ കെട്ടിടം, ക്ലാസ്മുറികള്‍, വൈദ്യുതോപകരണങ്ങള്‍, കളിസ്ഥലം, സ്‌കൂള്‍ പരിസരം തുടങ്ങിയവ പരിശോധിക്കുന്നതിനായി നിശ്ചിത ഇടവേളകളില്‍ സുരക്ഷാ ഓഡിറ്റ് നടത്തണം. തദ്ദേശസ്ഥാപന അധികൃതരും ഉദ്യോഗസ്ഥരും ഇത് ഉറപ്പാക്കണം. സ്‌കൂളുകളില്‍ പ്രഥമശുശ്രൂഷാ കിറ്റ് നിര്‍ബന്ധം.തൊട്ടടുത്ത ആശുപത്രിയുമായി ചേര്‍ന്ന് രണ്ടു ജീവനക്കാര്‍ക്കെങ്കിലും പ്രഥമശുശ്രൂഷയില്‍ പരിശീലനം നല്‍കണം. പാമ്പുകളെക്കുറിച്ചും അവയുടെ സ്വഭാവത്തെക്കുറിച്ചും പാമ്പുകടിയേറ്റാലുള്ള അപകടങ്ങളെക്കുറിച്ചും വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും ബോധവത്കരണം നല്‍കണം. വനം വകുപ്പിന്റെ സര്‍പ്പ വൊളന്റിയര്‍മാരെ ഇതിനായി പ്രയോജനപ്പെടുത്താം.

Related Posts

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
Kerala

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 25, 2026
129
‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
Kerala

‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

August 25, 2026
18
വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം
Kerala

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം

August 25, 2026
417
ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ
Kerala

ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ

August 25, 2026
147
തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്
Kerala

തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്

August 25, 2026
168
വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി
Kerala

വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി

August 25, 2026
5
Next Post
നേപ്പാൾ സംഘർഷത്തിൽ മരണസംഖ്യ 51 ആയി

നേപ്പാൾ സംഘർഷത്തിൽ മരണസംഖ്യ 51 ആയി

Recent News

ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

August 27, 2026
167
നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

August 27, 2026
27
സുകുമാര കുറുപ്പ് ജീവനോടെയില്ല? ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചിരിക്കാം; ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്

സുകുമാര കുറുപ്പ് ജീവനോടെയില്ല? ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചിരിക്കാം; ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്

August 27, 2026
40
നേപ്പാളിൽ മരണം 353, തിരച്ചിൽ തുടരുന്നു ‘800 ലതികം പേര്‍ കാണാമറയത്ത്

നേപ്പാളിൽ മരണം 353, തിരച്ചിൽ തുടരുന്നു ‘800 ലതികം പേര്‍ കാണാമറയത്ത്

August 27, 2026
96
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025