• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

എന്തിനീ വെള്ളാനയെ പോറ്റുന്നുവെന്ന ശാപവചനത്തിൽനിന്ന് മുക്തിനേടി; KSRTCയെ അഭിനന്ദിച്ച് മുഖ്യമന്ത്രി

cntv team by cntv team
September 12, 2025
in Kerala
A A
എന്തിനീ വെള്ളാനയെ പോറ്റുന്നുവെന്ന ശാപവചനത്തിൽനിന്ന് മുക്തിനേടി; KSRTCയെ അഭിനന്ദിച്ച് മുഖ്യമന്ത്രി
0
SHARES
179
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (KSRTC) ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാനം കൈവരിച്ചതില്‍ അഭിനന്ദനം അറിയിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍. 2025 സെപ്റ്റംബര്‍ എട്ടിനാണ് കെഎസ്ആര്‍ടിസി അതിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന ടിക്കറ്റ് വരുമാനമായ 10.19 കോടി രൂപ നേട്ടമുണ്ടാക്കിയത്. മുന്‍പ് 2024 ഡിസംബര്‍ 23 ന് ശബരിമല സീസണില്‍ നേടിയ ഓപ്പറേറ്റിംഗ് റവന്യു ആയ 9.22 കോടി രൂപ എന്ന നേട്ടത്തെ ആണ് ഇപ്പോള്‍ മറികടന്നത്.കെഎസ്ആര്‍ടിസി പ്രതിസന്ധികളില്‍ നിന്ന് കരകയറുന്നത് ഭാവനാ സമ്പന്നമായ നേതൃത്വത്തിന്റെയും അര്‍പ്പണ മനോഭാവത്തോടെ അക്ഷീണം പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെയും ജീവനക്കാരുടെയും കൂട്ടായ്മയിലാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. നശിച്ചു നാനാവിധമാകും, ഇനി ഭാവിയില്ല, എന്തിനീ വെള്ളാനയെ പോറ്റുന്നു തുടങ്ങിയുള്ള ഇങ്ങനെയുള്ള ശാപവചനങ്ങളില്‍ നിന്ന് മുക്തി നേടി പുരോഗതിയുടെ പാതയിലൂടെ അതിവേഗ സഞ്ചാരത്തിലാണ് ഇന്ന് കേരള സംസ്ഥാനത്തിന്റെ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്ആത്മാര്‍പ്പണവും അധ്വാനവും അത്ഭുതങ്ങള്‍ സൃഷ്ടിക്കും. കേരളത്തിലെ പൊതു ഗതാഗത രംഗത്തെ ഏറ്റവും വലിയ സ്ഥാപനമായ കെഎസ്ആര്‍ടിസി പ്രതിസന്ധികളില്‍ നിന്ന് കരകയറുന്നത് ഭാവനാ സമ്പന്നമായ നേതൃത്വത്തിന്റെയും അര്‍പ്പണ മനോഭാവത്തോടെ അക്ഷീണം പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെയും ജീവനക്കാരുടെയും കൂട്ടായ്മയിലാണ്. നശിച്ചു നാനാവിധമാകും; ഇനി ഭാവിയില്ല; എന്തിനീ വെള്ളാനയെ പോറ്റുന്നു-ഇങ്ങനെയുള്ള ശാപവചനങ്ങളില്‍ നിന്ന് മുക്തി നേടി പുരോഗതിയുടെ പാതയിലൂടെ അതിവേഗ സഞ്ചാരത്തില്‍ ആണ് ഇന്ന് കേരള സംസ്ഥാനത്തിന്റെ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍.അത്യാധുനിക സംവിധാനങ്ങളോടെ നവീകരിക്കപ്പെട്ട കെഎസ്ആര്‍ടിസി പ്രതിദിനം വരുമാനത്തിലും റെക്കോര്‍ഡ് നേട്ടവുമായി കുതിക്കുകയാണ്. ടിക്കറ്റ് വരുമാനത്തിലൂടെ 10.19 കോടി രൂപയും ടിക്കറ്റ് ഇതര വരുമാനമായി 82 ലക്ഷം രൂപയുമാണ് സെപ്റ്റംബര്‍ എട്ടിന് കെഎസ്ആര്‍ടിസി കൈവരിച്ചത്. സൗകര്യപ്രദവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി നവീകരണ പ്രവര്‍ത്തനങ്ങളാണ് സമീപകാലത്ത് കെഎസ്ആര്‍ടിസിയില്‍ നടന്നത്.ഈ മാറ്റങ്ങള്‍ പൊതു ഗതാഗത രംഗത്ത് ഉണ്ടാക്കിയ ചലനത്തിന്റെ തെളിവ് കൂടിയാണ് കെഎസ്ആര്‍ടിസി കൈവരിച്ച ചരിത്ര നേട്ടം. ട്രാവല്‍ കാര്‍ഡ്, യുപിഐ പെയ്‌മെന്റ് സൗകര്യം, ലൈവ് ട്രാക്കിംഗ് സംവിധാനം തുടങ്ങിയ കെഎസ്ആര്‍ടിസി സ്വീകരിച്ച പുതു രീതികള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിച്ചു. കൂടാതെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ബസുകള്‍ നിരത്തിലിറക്കി മികവാര്‍ന്ന യാത്രാനുഭവം ഒരുക്കാനും കെഎസ്ആര്‍ടിസിക്ക് സാധിച്ചു.മുടങ്ങിക്കിടന്ന പല സര്‍വീസുകളും പുനരാരംഭിച്ചതും വരുമാന വര്‍ദ്ധനവിന് സഹായകമായി. കെഎസ്ആര്‍ടിസി പുതുതായി ആരംഭിച്ച വിനോദസഞ്ചാര പാക്കേജുകള്‍, ഡ്രൈവിംഗ് സ്‌കൂളുകള്‍ തുടങ്ങി എല്ലാ സേവനങ്ങളും ഏറ്റവും ലളിതവും സുതാര്യവും ആയിരുന്നു. ഇത് കെഎസ്ആര്‍ടിസിയുടെ ജനപ്രീതിയും വര്‍ദ്ധിപ്പിക്കാന്‍ കാരണമായി. കൃത്യമായ ആസൂത്രണത്തിലൂടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയും പൊതുഗതാഗത സംവിധാനത്തെ ശക്തിപ്പെടുത്തുന്ന കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. തകര്‍ന്ന് പോകുമെന്ന് വിധിയെഴുതിയ സംവിധാനത്തെ ചരിത്ര നേട്ടത്തിലേക്ക് നയിച്ച ജീവനക്കാര്‍ക്കും മാനേജ്‌മെന്റിനും നേതൃത്വത്തിനും പ്രത്യേകം അഭിനന്ദനം അറിയിക്കുന്നു.

Related Posts

ചിറയിൻകീഴിൽ പൊലീസ് മർദ്ദനമേറ്റ് യുവാവ് മരിച്ചെന്ന പരാതി; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ
Kerala

ചിറയിൻകീഴിൽ പൊലീസ് മർദ്ദനമേറ്റ് യുവാവ് മരിച്ചെന്ന പരാതി; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ

October 6, 2026
49
കളമശേരി ബലാത്സംഗം: ഭാര്യ നേരിട്ടത് ക്രൂര പീഡനം, എന്നെ പോലും തിരിച്ചറിയുന്നില്ല; ഭർത്താവ്
Kerala

കളമശേരി ബലാത്സംഗം: ഭാര്യ നേരിട്ടത് ക്രൂര പീഡനം, എന്നെ പോലും തിരിച്ചറിയുന്നില്ല; ഭർത്താവ്

October 6, 2026
258
‘വന്ദേമാതരത്തി’ൽ പ്രതിഷേധം; കാസർകോട് കേന്ദ്രസർവകലാശാലയിൽ വിദ്യാർഥികളും പൊലീസും തമ്മിൽ സംഘർഷം
Kerala

‘വന്ദേമാതരത്തി’ൽ പ്രതിഷേധം; കാസർകോട് കേന്ദ്രസർവകലാശാലയിൽ വിദ്യാർഥികളും പൊലീസും തമ്മിൽ സംഘർഷം

October 6, 2026
29
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാദ്ധ്യത; ഏഴ് ജില്ലകളിലുള്ളവർക്ക് ജാഗ്രതാ നി‌ർദേശം
Kerala

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാദ്ധ്യത; ഏഴ് ജില്ലകളിലുള്ളവർക്ക് ജാഗ്രതാ നി‌ർദേശം

October 6, 2026
35
കുന്നംകുളം കാണിപ്പയ്യൂരിൽ സ്കോർപിയോ, ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം
Kerala

കുന്നംകുളം കാണിപ്പയ്യൂരിൽ സ്കോർപിയോ, ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം

October 6, 2026
197
CRPF-ൽ സ്പോർട്ട്സ് ക്വോട്ട റിക്രൂട്ട്മെന്റ്: 521 ഒഴിവുകൾ; ഒക്ടോബർ 12 മുതൽ അപേക്ഷിക്കാം
Kerala

CRPF-ൽ സ്പോർട്ട്സ് ക്വോട്ട റിക്രൂട്ട്മെന്റ്: 521 ഒഴിവുകൾ; ഒക്ടോബർ 12 മുതൽ അപേക്ഷിക്കാം

October 5, 2026
47
Next Post
ഇസ്രയേൽ സയണിസ്റ്റ് ഭീകരത അവസാനിപ്പിക്കുക:എസ് ഡി പി ഐ പ്രതിഷേധ പ്രകടനം നടത്തി

ഇസ്രയേൽ സയണിസ്റ്റ് ഭീകരത അവസാനിപ്പിക്കുക:എസ് ഡി പി ഐ പ്രതിഷേധ പ്രകടനം നടത്തി

Recent News

ചിറയിൻകീഴിൽ പൊലീസ് മർദ്ദനമേറ്റ് യുവാവ് മരിച്ചെന്ന പരാതി; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ

ചിറയിൻകീഴിൽ പൊലീസ് മർദ്ദനമേറ്റ് യുവാവ് മരിച്ചെന്ന പരാതി; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ

October 6, 2026
49
വേൾഡ് ടീച്ചേഴ്‌സ് ഡേ: ഇർശാദ് ഇംഗ്ലീഷ് സ്‌കൂളിൽ അവാർഡ് ജേതാവ് സി.വി. ഹസീനയെ ആദരിച്ചു

വേൾഡ് ടീച്ചേഴ്‌സ് ഡേ: ഇർശാദ് ഇംഗ്ലീഷ് സ്‌കൂളിൽ അവാർഡ് ജേതാവ് സി.വി. ഹസീനയെ ആദരിച്ചു

October 6, 2026
74
കളമശേരി ബലാത്സംഗം: ഭാര്യ നേരിട്ടത് ക്രൂര പീഡനം, എന്നെ പോലും തിരിച്ചറിയുന്നില്ല; ഭർത്താവ്

കളമശേരി ബലാത്സംഗം: ഭാര്യ നേരിട്ടത് ക്രൂര പീഡനം, എന്നെ പോലും തിരിച്ചറിയുന്നില്ല; ഭർത്താവ്

October 6, 2026
258
സൗഹൃദ മത്സരത്തില്‍ ഇന്ത്യ ഇന്ന് കരുത്തരായ ഉറുഗ്വെയ്‌ക്കെതിരെ

സൗഹൃദ മത്സരത്തില്‍ ഇന്ത്യ ഇന്ന് കരുത്തരായ ഉറുഗ്വെയ്‌ക്കെതിരെ

October 6, 2026
13
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025