ചങ്ങരംകുളം :നബിദിനയാത്രക്ക് സ്വീകരണം ഒരുക്കി കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്ര സംരക്ഷണ സമിതി.കോക്കൂർ സിറാജുൽ ഉലും മദ്രസ്സയുടെ കീഴിലുള്ള നബിദിനഘോഷയാത്രയിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കള്‍ക്കുമാണ് മധുരം നൽകി സ്വീകരണം ഒരുക്കിയത്.ക്ഷേത്രം പ്രസിഡണ്ട് രജീഷ് പി വി ,സെക്രട്ടറി മോഹനൻ ,ട്രഷറർ ഉണ്ണികൃഷ്ണൻ ,മറ്റു ക്ഷേത്ര കമ്മറ്റി ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.മത സൗഹാർദ്ദം വിളിച്ചോതുന്നതായിരുന്ന മാതൃകാപരമായ സ്വീകരണവും മധുരവിതരണവും