• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, November 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ആദ്യം പെൺകുട്ടികൾ മതി, സ്‌കൂളുകളിൽ പുതിയ പരിഷ്‌കരണ നിർദേശവുമായി വിദ്യാഭ്യാസ മന്ത്രി

ckmnews by ckmnews
September 4, 2025
in Kerala
A A
ആദ്യം പെൺകുട്ടികൾ മതി, സ്‌കൂളുകളിൽ പുതിയ പരിഷ്‌കരണ നിർദേശവുമായി വിദ്യാഭ്യാസ മന്ത്രി
0
SHARES
314
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾക്ക് മറ്റൊരു പരിഷ്‌കരണ നിർദേശവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അടുത്ത അദ്ധ്യയന വർഷം മുതൽ ക്ളാസുകളിൽ ഹാജർ എടുക്കുമ്പോൾ ആദ്യം പെൺകുട്ടികളുടെ പേര് വിളിക്കണമെന്ന് മന്ത്രി പറഞ്ഞു. ഒരു മാദ്ധ്യമത്തിന്റെ ഓണപ്പരിപാടിയിൽ പങ്കെടുക്കവേയാണ് മന്ത്രി പുതിയ നിർദേശം വ്യക്തമാക്കിയത്.സ്കൂളിലെ ക്ലാസ് മുറികളിൽ നിന്ന് പിൻബെഞ്ചുകാർ എന്ന സങ്കൽപ്പം ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെന്ന് അടുത്തിടെ മന്ത്രി പറഞ്ഞിരുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഒരു കുട്ടിയും പഠനത്തിലോ ജീവിതത്തിലോ പിന്നോട്ട് പോകാൻ പാടില്ല. എല്ലാ കുട്ടികൾക്കും തുല്യ അവസരങ്ങൾ ഉറപ്പാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്നും അദ്ദേഹം കുറിച്ചിരുന്നു.വിദ്യാലയങ്ങളുടെ അവധിക്കാലം ജൂൺ, ജൂലായ് മാസങ്ങളിലേക്ക് മാറ്റണമെന്ന് മന്ത്രി പറഞ്ഞതും ഏറെ ചർച്ചയായിരുന്നു. കനത്ത മഴ കാരണം ജൂൺ – ജൂലായിൽ അവധി നൽകേണ്ടി വരുന്നതിലൂടെ പഠന ദിനങ്ങൾ കുറയുന്നു. ഈ സാഹചര്യത്തിലാണ് അവധിമാറ്റത്തെക്കുറിച്ച് ആലോചിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.പണം ഇല്ല എന്ന കാരണത്താൽ സ്‌കൂളിലെ ഒരു കുട്ടിയെപ്പോലും പഠനയാത്രയിൽ ഉൾപ്പെടുത്താതിരിക്കരുതെന്ന് മന്ത്രി നൽകിയ നിർദ്ദേശവും ഏറെ സ്വാഗതം ചെയ്യപ്പെട്ടിരുന്നു. സ്‌കൂൾ പഠനയാത്രകൾ, വിനോദയാത്രകൾ മാത്രമാക്കി മാറ്റുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇതിന് വൻതോതിലുള്ള തുകയാണ് ചില സ്‌കൂളുകളിൽ നിശ്ചയിക്കുന്നത്. ഇത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് നൽകാൻ കഴിയാതെ അവരിൽ മാനസിക പ്രയാസം ഉണ്ടാക്കുന്നു. ആയതിനാൽ പഠനയാത്രകൾ എല്ലാ കുട്ടികൾക്കും പ്രാപ്യമായ രീതിയിൽ ക്രമീകരിക്കണമെന്നാണ് മന്ത്രി നിർദ്ദേശം നൽകിയത്.

Related Posts

വീടിന്റെ പില്ലറിനായെടുത്ത വെള്ളക്കുഴിയില്‍ വീണ് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം
Kerala

വീടിന്റെ പില്ലറിനായെടുത്ത വെള്ളക്കുഴിയില്‍ വീണ് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം

November 7, 2026
298
കോടിപതിയാകാൻ റെഡിയായിക്കോ! ക്രിസ്മസ്-ന്യൂയർ ബംബർ ലോട്ടറി സമ്മാനത്തുക ഇനി 25 കോടി
Kerala

കോടിപതിയാകാൻ റെഡിയായിക്കോ! ക്രിസ്മസ്-ന്യൂയർ ബംബർ ലോട്ടറി സമ്മാനത്തുക ഇനി 25 കോടി

November 7, 2026
144
എൽ.എൽ.ബി പ്രവേശനത്തിനുള്ള പ്രായപരിധി ബാർ കൗൺസിൽ പിൻവലിച്ചു
Kerala

എൽ.എൽ.ബി പ്രവേശനത്തിനുള്ള പ്രായപരിധി ബാർ കൗൺസിൽ പിൻവലിച്ചു

November 7, 2026
58
മലപ്പുറത്ത് എഎസ്‌ഐയെ അതിക്രൂരമായി മർദിച്ച കേസ്; രണ്ട് യുവാക്കളും അറസ്റ്റിൽ
Crime

മലപ്പുറത്ത് എഎസ്‌ഐയെ അതിക്രൂരമായി മർദിച്ച കേസ്; രണ്ട് യുവാക്കളും അറസ്റ്റിൽ

November 7, 2026
247
വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം; തൃശൂര്‍ സ്വദേശി മരിച്ചു
Kerala

വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം; തൃശൂര്‍ സ്വദേശി മരിച്ചു

November 7, 2026
635
സ്വകാര്യ ബസുകളുടെ ടൈമിംഗ് ശാസ്ത്രീയമായി പരിഷ്‌കരിക്കുമെന്ന് മന്ത്രി സി പി ജോണ്‍
Kerala

സ്വകാര്യ ബസുകളുടെ ടൈമിംഗ് ശാസ്ത്രീയമായി പരിഷ്‌കരിക്കുമെന്ന് മന്ത്രി സി പി ജോണ്‍

November 7, 2026
39
Next Post
പട്ടാമ്പിയിലെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തി

പട്ടാമ്പിയിലെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തി

Recent News

പ്രാദേശിക മാധ്യമപ്രവർത്തകരുടെ ക്ഷേമത്തിന് സർക്കാർ പ്രത്യേക പരിഗണന നൽകണം : കെ ജെ യു

പ്രാദേശിക മാധ്യമപ്രവർത്തകരുടെ ക്ഷേമത്തിന് സർക്കാർ പ്രത്യേക പരിഗണന നൽകണം : കെ ജെ യു

November 8, 2026
31
18 തികഞ്ഞില്ലെങ്കിൽ പണി പാളും’രക്ഷിതാക്കൾക്ക് കോടതി കയറണം, വ്യാപക പരിശോധന

18 തികഞ്ഞില്ലെങ്കിൽ പണി പാളും’രക്ഷിതാക്കൾക്ക് കോടതി കയറണം, വ്യാപക പരിശോധന

November 8, 2026
34
പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിലെ തെക്കേക്കെട്ട് കോൾപ്പടവ്,പുറംകോൾപ്പടവ് എന്നിവിടങ്ങളിലെ പുഞ്ച കർഷകർക്ക് പ്രതീക്ഷയേകി കെ.പി. നൗഷാദലി എം.എൽ.എയുടെ ഇടപെടൽ

പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിലെ തെക്കേക്കെട്ട് കോൾപ്പടവ്,പുറംകോൾപ്പടവ് എന്നിവിടങ്ങളിലെ പുഞ്ച കർഷകർക്ക് പ്രതീക്ഷയേകി കെ.പി. നൗഷാദലി എം.എൽ.എയുടെ ഇടപെടൽ

November 8, 2026
61
സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും സംഘടിപ്പിച്ചു

സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും സംഘടിപ്പിച്ചു

November 8, 2026
29
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025