• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ദിവ്യയെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല; വ്യക്തമാക്കി സ്റ്റാഫ് കൗണ്‍സില്‍

ckmnews by ckmnews
October 19, 2024
in Kerala
A A
ദിവ്യയെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല; വ്യക്തമാക്കി സ്റ്റാഫ് കൗണ്‍സില്‍
0
SHARES
121
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന് നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ എത്തിയതിനെതിരെ സ്റ്റാഫ് കൗണ്‍സില്‍. എഡിഎമ്മിനുള്ള യാത്രയയപ്പിലേക്ക് ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്നും പരിപാടി സംഘടിപ്പിച്ചത് തങ്ങളാണെന്നും സ്റ്റാഫ് കൗണ്‍സില്‍ വ്യക്തമാക്കി. ജനപ്രതിനിധികളെ ആരെയും പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നില്ലെന്നും സ്റ്റാഫ് കൗണ്‍സില്‍ വിശദീകരിച്ചു.നവീന്‍ ബാബുവിനുള്ള യാത്രയയപ്പ് സംഘടിപ്പിച്ചത് സ്റ്റാഫ് കൗണ്‍സിലാണെന്നും അവരോട് ചോദിച്ചാല്‍ വ്യക്തമായ ഉത്തരം ലഭിക്കുമെന്നുമായിരുന്നു ഇക്കാര്യത്തില്‍ കണ്ണൂര്‍ കളക്ടര്‍ പ്രതികരിച്ചത്. പിന്നാലെയാണ് തങ്ങളുടെ ഭാഗം സ്റ്റാഫ് കൗണ്‍സില്‍ വിശദീകരിച്ചത്.കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യയെ പരിപാടിയിലേക്ക് ക്ഷണിച്ചത് കളക്ടറാണോയെന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. പരിപാടിയുടെ സംഘാടകന്‍ താനല്ല എന്ന് മാത്രമായിരുന്നു മറുപടി. ഇക്കാര്യം മാധ്യമങ്ങള്‍ ആവര്‍ത്തിച്ചെങ്കിലും കളക്ടര്‍ പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല.അതിനിടെ സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. ലാന്റ് റവന്യു ജോയിന്റ് കമ്മീഷണര്‍ എ ഗീത ഐഎഎസിനാണ് ചുമതല. പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കണമെന്നാണ് ഉത്തരവ്.കണ്ണൂര്‍ കളക്ടര്‍ അരുണ്‍ വിജയനെതിരെ ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീതയ്ക്ക് അന്വേഷണത്തിനുള്ള ചുമതല കൈമാറിയത്. നേരത്തെ കണ്ണൂര്‍ കളക്ടര്‍ക്കായിരുന്നു അന്വേഷണ ചുമതല.

Related Posts

മീൻപിടിക്കുന്ന വീഡിയോകളിലൂടെ ശ്രദ്ധേയയായ യൂട്യൂബർ; തംബുരു വാടകവീട്ടിൽ മരിച്ച നിലയിൽ
Kerala

മീൻപിടിക്കുന്ന വീഡിയോകളിലൂടെ ശ്രദ്ധേയയായ യൂട്യൂബർ; തംബുരു വാടകവീട്ടിൽ മരിച്ച നിലയിൽ

September 15, 2026
315
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം
Kerala

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം

September 15, 2026
43
ഷാർജയിൽ മലയാളി യുവ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു
Kerala

ഷാർജയിൽ മലയാളി യുവ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു

September 15, 2026
694
കലോത്സവ പരിപാടിക്കിടെ ദേഹാസ്വാസ്ഥ്യം; സ്കൂളിൽ കുഴഞ്ഞുവീണ അധ്യാപകൻ മരിച്ചു
Kerala

കലോത്സവ പരിപാടിക്കിടെ ദേഹാസ്വാസ്ഥ്യം; സ്കൂളിൽ കുഴഞ്ഞുവീണ അധ്യാപകൻ മരിച്ചു

September 15, 2026
205
കേരളത്തിൽ മഴ ശക്തമാകും; എട്ട് ജില്ലകളിൽ മഞ്ഞ അലർട്ട്, പ്രത്യേക ജാഗ്രതാ നിർദേശം
Kerala

കേരളത്തിൽ മഴ ശക്തമാകും; എട്ട് ജില്ലകളിൽ മഞ്ഞ അലർട്ട്, പ്രത്യേക ജാഗ്രതാ നിർദേശം

September 15, 2026
89
ഉടച്ചുവാർക്കാൻ സിപിഎം; പി ജയരാജനും ശിവൻകുട്ടിയും എംബി രാജേഷും സംസ്ഥാന സെക്രട്ടറിയേറ്റിൽ, ഗോവിന്ദന് ശാസന
Kerala

ഉടച്ചുവാർക്കാൻ സിപിഎം; പി ജയരാജനും ശിവൻകുട്ടിയും എംബി രാജേഷും സംസ്ഥാന സെക്രട്ടറിയേറ്റിൽ, ഗോവിന്ദന് ശാസന

September 15, 2026
86
Next Post
ബുക്ക് മൈ ഷോയിലും ‘ബോഗയ്‌ന്‍വില്ല’ പൂക്കുന്നു; 24 മണിക്കൂറിൽ വമ്പൻ ബുക്കിങ്

ബുക്ക് മൈ ഷോയിലും 'ബോഗയ്‌ന്‍വില്ല' പൂക്കുന്നു; 24 മണിക്കൂറിൽ വമ്പൻ ബുക്കിങ്

Recent News

നവീകരിച്ച പന്താവൂർ പൂക്കൈതക്കുളം ഉദ്ഘാടനം ചെയ്തു

നവീകരിച്ച പന്താവൂർ പൂക്കൈതക്കുളം ഉദ്ഘാടനം ചെയ്തു

September 15, 2026
125
മീൻപിടിക്കുന്ന വീഡിയോകളിലൂടെ ശ്രദ്ധേയയായ യൂട്യൂബർ; തംബുരു വാടകവീട്ടിൽ മരിച്ച നിലയിൽ

മീൻപിടിക്കുന്ന വീഡിയോകളിലൂടെ ശ്രദ്ധേയയായ യൂട്യൂബർ; തംബുരു വാടകവീട്ടിൽ മരിച്ച നിലയിൽ

September 15, 2026
315
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം

September 15, 2026
43
ഷാർജയിൽ മലയാളി യുവ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു

ഷാർജയിൽ മലയാളി യുവ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു

September 15, 2026
694
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025