ചാലിശ്ശേരി പോലീസ് എസ്.എച്ച്.ഒ മഹേന്ദ്ര സിംഹ എം. ആദരവ് സദസ് ഉദ്ഘാടനം നിർവഹിച്ചു.വായനാ രസം പകരുന്നതിനു വേണ്ടി എരിവും പുളിയും പൊടിപ്പും തൊങ്ങലും ചേർത്ത് വാർത്ത എഴുതുന്ന പ്രവണത അഭികാമ്യമല്ലെന്നും
ചില കേസുകളിൽ
ഇരയ്ക്ക് നീതി ലഭ്യമാവാത്ത സാഹചര്യം തന്നെ ഇതുമൂലം വന്നുചേരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.പ്രസ് ക്ലബ് പ്രസിഡണ്ട് സി.മൂസ അധ്യക്ഷത വഹിച്ചു.
എസ്.എച്ച്.ഒ മനോജ് കെ ഗോപിയെ പ്രസിഡണ്ട് സി.മൂസ പൊന്നാടയും, സെക്രട്ടറി ഇസ്മയിൽ പെരുമണ്ണൂർ ഉപഹാരവും നൽകി ആദരിച്ചു.
ബ്ളൂഡയമണ്ട് ഉടമ ഇ.വി. മുഹമ്മദ്
, മാധ്യമ പ്രവർത്തകരായ ടി.വി.എം അലി, എ.സി. ഗീവർ ചാലിശേരി , മധു കൂറ്റനാട്,
വീരാവുണ്ണി മുള്ളത്ത്,
കെ.വിനോദ്,കെ.ജി.സണ്ണി,പ്രദീപ് ചെറുവാശ്ശേരി,
എസ്.എം അൻവർ,
ഉമാശങ്കർ എഴുമങ്ങാട്,
റഹീസ് പെരുമണ്ണൂർ,
അബൂബക്കർമല കൂറ്റനാട്,അഷ്റഫ് ദേശമംഗലം,
ഷിബിൻ എന്നിവർ സംസാരിച്ചു. പ്രസ് ക്ലബ്ബ് സെക്രട്ടറി ഇസ്മായിൽ പെരുമണ്ണൂർ സ്വാഗതവും , ട്രഷറർ വി. രഘുകുമാർ നന്ദിയും പറഞ്ഞു.