ചങ്ങരംകുളം : സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ ചങ്ങരംകുളം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തക സംഗമം സംഘടിപ്പിച്ചു. പൊന്നാനി മണ്ഡലം സെക്രട്ടറി ജാഫർ കക്കടിപ്പുറം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. വരാനിരിക്കുന്ന തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ പാർട്ടി മാർഗ്ഗനിർദ്ദേശങ്ങൾ അവതരിപ്പിക്കുന്നതോടൊപ്പം, മുഴുവൻ സീറ്റിലും മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.നന്നംമുക്ക് പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് ഷംനാസ് മൂക്കുതല സ്വാഗതം പറഞ്ഞു.
ചടങ്ങിൽ റഷീദ് പെരുമുക്ക് അധ്യക്ഷത വഹിച്ചു . മണ്ഡലം ഓർഗനൈസിങ് സെക്രട്ടറി അഷറഫ് പാവിട്ടപ്പുറം, മണ്ഡലം എക്സിക്യൂട്ടീവ് മെമ്പർ സുബൈർ ചങ്ങരംകുളം,മണ്ഡലം കമ്മിറ്റി അംഗം കരീം ആലംകോട്, നന്നംമുക്ക് പഞ്ചായത്ത് സെക്രട്ടറി സലാം പള്ളിക്കര, ഹംസ നരണിപ്പുഴ, അഷ്‌റഫ് ആലംകോട് എന്നിവർ സംസാരിച്ചു. വി പി അബ്ദുൽ ഖാദർ നന്ദി പറഞ്ഞു