എടപ്പാൾ:കെ എസ് ടി എ എടപ്പാൾ സബ് ജില്ലാ കമ്മിറ്റിയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടി എടപ്പാൾ ബിആര്‍സി യിൽ വച്ച് സംഘടിപ്പിച്ചു.ഓണപ്പാട്ട് ,ഓണക്കളികൾ ,പൂക്കളം ഒരുക്കൽ,ഉറിയടി,പായസം എന്നിവയെല്ലാം ചേർന്ന ആഘോഷം വർണാഭമായി. എം ടി എസ് യുപിഎസ് നന്നംമുക്ക് പൂക്കള മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.കെഎസ്ടിഎ ജില്ലാ ജോ. സെക്രട്ടറി ഹരിദാസൻ സി സമ്മാനദാനം നടത്തി.സബ്ജില്ലാ പ്രസിഡണ്ട് കെ.എം സുരേഷ് ബാബു അധ്യക്ഷനായി.സെക്രട്ടറി പി.പി സുബീന സ്വാഗതവും കലാവേദി കൺവീനർ അജയ് ആർകെ നന്ദിയും പറഞ്ഞു. വൈസ് പ്രസിഡണ്ട്അനീഷ് എം എ ,പ്രിയ പിസി, ജോ:സെക്രട്ടറി സജി സി എന്നിവരും സംസാരിച്ചു.വിവിധമത്സരങ്ങളിൽ സജിസി,സുബീന പി.പി,സുധാനിഷാദ്, ഗായത്രി എന്നിവർ ജേതാക്കളായി.അധ്യാപികമാരുടെ നേതൃത്വത്തിൽ തിരുവാതിരക്കളിയും അരങ്ങേറി