ചങ്ങരംകുളം:കുട്ടികളിലെ പെരുമാറ്റ വൈകല്യങ്ങൾ കണ്ടെത്തി ഗുണപരമായ സമീപനത്തിലൂടെ അവ പരിഹരിക്കുന്നതിന് രക്ഷിതാക്കളെ സജ്ജരാക്കുന്നതിനായി അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഉണർവ് കൗൺസിലിംഗ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ബോധവത്ക്കരണ പദ്ധതി പള്ളിക്കുന്ന് അംഗൻവാടിയിൽ ഉദ്ഘാടനം ചെയ്തു.ഉണർവ് ക്ലിനിക്ക് സൈക്കോളജിസ്റ്റ്
എം കെ അഫീഫ,കോളേജ് സൈക്കോളജി ഡിപ്പാർട്ട്മെൻറ് ഫാക്കൽറ്റി എം എസ്. നവ്യവിജയൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.അംഗൻവാടി കുട്ടികളോടൊപ്പം മാതാക്കളും പരിപാടിയിൽ സംബന്ധിച്ചു