കോഴിക്കോട് നഗരത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. കക്കാടംപൊയിലിൻ്റെ പരിസരത്ത് വെച്ചാണ് വയനാട് പടിഞ്ഞാറെത്തറ സ്വദേശിയായ റഹിസിനെ കണ്ടെത്തിയത്. സംഭവത്തിൽ 8 പേർ അറസ്റ്റിൽ. തട്ടിക്കൊണ്ടുപോവലിന് പിന്നിൽ ഒരു സ്ത്രീക്കും പങ്കെന്ന് പൊലിസ് പറഞ്ഞു.കോഴിക്കോട് സെയിൽസ് ടാക്സ് ഓഫീസിനു സമീപത്തു നിന്നാണ് പുലർച്ചെ യുവാവിനെ തട്ടിക്കൊണ്ടുപോയത്. നാലംഗ സംഘം കാറിൽ കയറ്റി കൊണ്ടു പോകുകയായിരുന്നു. ഇന്നോവ കാറിൽ എത്തിയ സംഘമാണ് റഹിസിനെ തട്ടിക്കൊണ്ടുപോയത്.സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് റഹിസിനെയും തട്ടിക്കൊണ്ടുപോയ സംഘത്തെയ്യം പിടി കൂടിയത്.കക്കാടം പൊയിലിന് 8 കിലോമീറ്റർ അകലെ മലപ്പുറം-കോഴിക്കോട് അതിർത്തിയിലെ ആളൊഴിഞ്ഞ പ്രദേശത്ത് വെച്ചാണ് ഇവരെ കണെത്തിയത്.സുഹൃത്തായ സിനാൻ്റെ നേതൃത്വത്തിലാണ് ഇയാളെ തട്ടിക്കൊണ്ടുപോയതെന്ന് ‘ പൊലിസ് വ്യക്തക്കി.സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടുപോവലിന് പിന്നിലെന്നാണ് സൂചന.നടക്കാവ് പൊലിസിൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.











