ചങ്ങരംകുളം:റഫീഖ് വരമംഗലത്ത് (MD GBC GROUP UAE )പ്രൊഡക്ഷനിൽ അബൂമുഫീദ തനാളൂർ രചന നിർവഹിച്ച് ഫൈസൽ ചങ്ങരംകുളം സംഗീതം നൽകി ആദിൽ തലക്കശ്ശേരി ,ഫർമീസ് ചങ്ങരംകുളം എന്നിവർ ആലപിച്ച “ജീം”എന്ന വീഡിയോ ആൽബത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശംസുദ്ധീൻ നെല്ലറ നിർവഹിച്ചു.പ്രശസ്ത കവിയും എഴുത്തുകാരനുമായ അലംകോട് ലീലാ കൃഷ്ണൻ ,മാപ്പിളപ്പാട്ട് നിരൂപകനും,എഴുത്തു കാരനുമായ താഹിർ ഇസ്മായിൽ എന്നിവർ ആശംസകൾ അറീയിച്ചു. റിയാസ് പള്ളിക്കര ഫൈസൽ ചങ്ങരംകുളം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.വീഡിയോ ആൽബം tunexstudio യൂട്യൂബ് ചാനലിലൂടെ ഉടൻ പുറത്തിറങ്ങും











